വിയറ്റ്‌നാം എന്ന നഗരത്തിലാണ് നടി റിമ കല്ലിങ്കല്‍. ഈ യാത്രയിലെ ചിത്രങ്ങള്‍ ഓരോന്നായി നടി് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കിടുന്നുണ്ട്്. വിയറ്റ്‌നാമിലെ ഹാനോയ് ട്രെയിന്‍ സ്ട്രീറ്റില്‍ നിന്നുള്ള യാത്രാചിത്രങ്ങളും മുട്ടക്കാപ്പിയും മറ്റും ഇന്‍സ്റ്റഗ്രാമില്‍ റിമ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിയറ്റ്‌നാമിലെ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ അവശിഷ്ടമായ സെന്റ്.ജോസഫ് കത്തീഡ്രലിന് മുന്നിലുള്ള ചിത്രങ്ങള്‍ റിമ ഷെയര്‍ ചെയ്തിരിക്കുകയാണ്.
''വിയറ്റ്‌നാമിലെ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ അവശിഷ്ടമായ സെന്റ്.ജോസഫ് കത്തീഡ്രലിന് മുന്നില്‍. മതകേന്ദ്രങ്ങളിലേക്ക് ഒരിക്കലും ആകര്‍ഷണം തോന്നിയിട്ടില്ല, എന്നാല്‍ ഈ ഗോഥിക് വാസ്തുവിദ്യാ ഘടനയും ഈ സ്ഥലത്തിന് ചുറ്റുമുള്ള തിരക്കേറിയ ഊര്‍ജ്ജവുമായി എങ്ങനെയോ വളരെ വിചിത്രമായ ബന്ധം തോന്നി. അല്‍പ്പം ഡ്രിങ്ക്‌സ് കുടിച്ച് ഈ കെട്ടിടം നോക്കി മറ്റ് രാത്രികള്‍ ചെലവഴിച്ചു...'' എന്ന ക്യാപ്ഷനും നല്‍കിയാണ് റിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' ആണ് ഇനി പുറത്തിറങ്ങാനുള്ള റിമ കല്ലിങ്കല്‍ ചിത്രം. പിണറായി, തലശേരി എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം നടന്നത്.ടൊവിനൊ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്ററുറെ സംവിധാനത്തില്‍ മധു, പ്രേം നസീര്‍, വിജയ നിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനഃരാവിഷ്‌കാരമാണ് 'നീലവെളിച്ചം'.