ബെംഗളുരു ലഹരികടത്ത് കേസില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരിയെ പുറത്താക്കുന്നത് സംബന്ധിച്ച് ചര്‍ച്ച കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. അസോസിയേഷന്‍ യോഗത്തിലെ നടന്‍ സിദ്ദിഖിന്റെ നിലപാടിനെതിരെ നടി രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കയാണ്. താരത്തിനെതിരെ കടുത്ത രീതിയില്‍ വിമര്‍ശിക്കുകയാണ് രേവതി.. സോഷ്യല്‍ മീഡിയയിലാണ് കുറിപ്പ് പങ്കുവച്ചിര്കകുന്നത്.
'ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും എഎംഎംഎ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ് 'എന്ന് കണ്ടു വാര്‍ത്തയില്‍ ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട് ! ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം, എന്നാണ് രേവതി കുറിച്ചിരിക്കുന്നത്.
അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ അമ്മ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നത്. ബിനീഷിനോട് വിശീകരണം തേടിയ ശേഷം നടപടി എന്നാണ് യോഗ തീരുമാനം. ഒടുവില്‍ തീരുമാനിച്ചത്. ഇടവേള ബാബു വിഷയത്തില്‍ പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുളള രാജി അമ്മ ഈ യോഗത്തില്‍ സ്വീകരിക്കുകയുമുണ്ടായി.