ഞാൻ പുരുഷ വിരോധി അല്ല; കൂടെ ഉള്ളത് ഒരു മനുഷ്യനാണ്; എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യൻ; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

Malayalilife
ഞാൻ പുരുഷ വിരോധി അല്ല; കൂടെ ഉള്ളത് ഒരു മനുഷ്യനാണ്; എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യൻ; കുറിപ്പ് പങ്കുവച്ച്  രേവതി സമ്പത്ത്

രേവതി സമ്പത്ത് എന്ന പേര് മലയാളികളില്‍ ആദ്യമായി കേട്ടത് നടന്‍ സിദ്ധിക്കിനെതിരെ മുന്‍ മോഡലും നടിയുമായ രേവതി മീ ടൂ ആരോപണം ഉയര്‍ത്തിയപ്പോഴാണ്. രേവതി ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതയായ  ആക്ടിവിസ്റ്റും തിയേറ്റർ ആർട്ടിസ്റ്റുമാണ്.  പല കാര്യങ്ങളിലും തന്റേതായ അഭിപ്രായം പറയാൻ യാതൊരു മടിയും കാണിക്കാത്ത താരം സോഷ്യൽ മീഡിയയിലും എല്ലാം തന്നെ ഏറെ സജീവമാണ്.  എന്നാൽ ഇപ്പോൾ അച്ഛന് കോവിഡായതുബന്ധപ്പെട്ട് താരം പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. എന്നാൽ പോസ്റ്റിനെതിരെ ചിലർ മോശം കമന്റുകളുമായി നിലവിൽ എത്തിയിരിക്കുകയാണ്. 

രേവതി പുരുഷവിരോധി അല്ലേ എന്ന് തുടങ്ങിയ ഒരു വിമർശനത്തിന് നൽകിയ മറുപടിയാണ് വൈറലാവുന്നത്. ഞാൻ പുരുഷ വിരോധി അല്ല. ആണെന്ന് നിങ്ങൾക്ക് തോന്നുന്നത് എന്റെ പ്രശ്നമല്ല, നിങ്ങളുടെ പ്രശ്നമാണ്‌.പിന്നെ, എന്റെ വിരോധവും വിരോധമില്ലായ്മയും നിശ്ചയിക്കേണ്ടത് എവിടെയോ ഉള്ള ഒരു അജിത് കുമാർ അല്ല,അതിനാൽ എനിക്ക് ഒന്നുമില്ല. കൂടെ ഉള്ളത് ഒരു മനുഷ്യനാണ്.എനിക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട മനുഷ്യൻ.. !! എന്റെ അച്ഛൻ.. നിങ്ങൾക് വേറെ എന്താണ് ഇനി അറിയേണ്ടത് കൂടുതൽ.

അച്ഛന് കോവിഡ് പോസിറ്റീവാണ് എന്നറിഞ്ഞത് മുതൽ അച്ഛനെ തിരക്കി ധാരാളം മെസ്സേജുകളും കാളുകളും വന്നിരുന്നു ഫേസ്ബുക്കിൽ. അദൃശ്യമായി നിന്നുകൊണ്ട് വാക്കുക്കൾ കൊണ്ട് ചേർത്തുനിറുത്തിയ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളെയും ഞങ്ങൾ അങ്ങേയറ്റം സ്നേഹത്തോടെ ഓർക്കുന്നു. ആ വാക്കുകൾ പകരുന്ന ശക്തിയും സ്നേഹവും അത്രെയേറേ ആഴം നിറഞ്ഞതാണ്. രേവതി ചിത്രം അച്ഛൻ സുഖമായും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു  എന്ന ക്യാപ്‌ഷനോടെയാണ്  പങ്ക് വച്ചത്. 

Revathy sampath note about her father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES