Latest News

ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി;എല്ലാവരുടെയും പ്രാർത്ഥന വേണ്ട സമയമാണ്; തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം ശ്രീശാന്ത്

Malayalilife
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി;എല്ലാവരുടെയും പ്രാർത്ഥന വേണ്ട സമയമാണ്; തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം ശ്രീശാന്ത്

ലയാളികൾക്ക് എന്നും ബഹിമാനിക്കാവുന്ന ഒരു ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. താരത്തെ തേടി വിവാദങ്ങൾ കൂട്ടായി ഉണ്ടായിരുന്നു എങ്കിലും അതിനെ എല്ലാം തന്നെ ശക്തമായി തന്നെ തരണം ചെയ്തിരുന്നു.  ക്രിക്കെറ്റ് കളിക്കുന്നതിൽ താരത്തിന് കുറച്ച് കാലത്തേക്ക് വിലക്കേർപ്പെടുത്തിയെങ്കിലും ആ വിലക്കുകൾ അടുത്തിടെ പിൻവലിക്കുകയും ചെയ്തിരുന്നു.  നടനായും അവതാരകനായും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ ക്രിക്കറ്റിൽ താരത്തിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും ആ സമയത്ത് താരം പ്രത്യക്ഷപ്പെട്ടിരുന്നു.  ശ്രീശാന്ത് എന്ന താരം മലയാളികൾക്ക് ഒന്നടങ്കം അഭിമാനം ആയിരുന്നു.  ബിഗ് ബോസ് റിയാലിറ്റി ഷോയിലും ശ്രീശാന്ത് മത്സരിക്കാൻ എത്തിയിരുന്നു. എന്നാൽ ഷോയിൽ വിജയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ  ഇപ്പോൾ തന്റെ കുടുംബത്തിന്റെ അവസ്ഥയെ പറ്റി പറയുകയാണ് താരം. 

ഒരു മാധ്യമത്തിന്  നൽകിയ അഭിമുഖത്തിൽ ആണ് തന്റെ അമ്മയുടെ അവസ്ഥയെ പറ്റി ശ്രീശാന്ത് തുറന്ന് പറഞ്ഞത്. ജീവിതത്തിൽ താൻ കണ്ട ഏറ്റവും കരുതയായ സ്ത്രീ തന്റെ അമ്മ ആയിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. എന്നാൽ അമ്മ ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ കൂടിയാണ് കടന്നു പോകുന്നത്. അമ്മയുടെ ഇടത്ത് കാൽ ഓപ്പറേഷൻ ചെയ്തു മുട്ടിന് താഴെ വെച്ച് മുറിച്ച് മാറ്റിയിരിക്കുകയാണ്. അത് കൊണ്ട് അമ്മയ്ക്ക് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും ശ്രീശാന്ത് പറഞ്ഞു. എന്നാൽ അമ്മയുടെ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും താരം വ്യക്തമാക്കിയില്ല.

ബിഗ് ബോസ്സിൽ വിജയിക്കാൻ കഴിയാത്തതിൽ സങ്കടം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് ശ്രീശാന്ത് മറുപടി നൽകിയത്. ബിഗ് ബോസ് വീട്ടിൽ വെച്ച് ഉണ്ടായ അനുഭവങ്ങൾ വളരെ വലുതാണ്. വിലപ്പെട്ട ദിവസങ്ങൾ ആയിരുന്നു അവയൊക്കെ. കൂടാതെ സൽമാൻ ഭായിയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെ പരുപാടിയിൽ കപ്പ് കിട്ടാതിരുന്നതിൽ തനിക്ക് വലിയ സങ്കടം ഒന്നും ഉണ്ടായില്ലെന്നും തന്റെ ഭാഗ്യം കൊണ്ടാണ് പരുപാടിയിൽ റണ്ണറപ് ആകാൻ കഴിഞ്ഞതെന്നും താരം പറഞ്ഞു.

Actor and cricket player sreesanth words about mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക