2023ലെ മികച്ച ചിത്രങ്ങള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമുള്ള നാല്‍പത്തിയേഴാമത് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആര്‍ ഡി എക്‌സ് തിരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് R D X (റോബര്‍ട്ട് ഡോണി സേവ്യര്‍) തീയറ്ററില്‍ എത്തിയത്. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. ഇക്കുറി 69 ചിത്രങ്ങള്‍ ആയിരുന്നു അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രമായ മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് R D X (റോബര്‍ട്ട് ഡോണി സേവ്യര്‍) തീയറ്ററില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
എഡിറ്റര്‍ - ചമന്‍ ചാക്കോ, ഛായാഗ്രഹണം - അലക്സ് ജെ പുളിക്കല്‍, സംഗീതസംവിധാനം - സാം സി എസ്, വരികള്‍ -മനു മന്‍ജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ - ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - സൈബണ്‍ സി സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ - റോജി പി കുര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, പി ആര്‍ ഒ - ശബരി.