Latest News

ആര്‍ ഡി എക്സ് സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി; ആശംസകളുമായെത്തി ആന്റണി വര്‍ഗീസും ബേസില്‍ ജോസഫും മഹിമയും അടക്കമുള്ള താരനിര

Malayalilife
ആര്‍ ഡി എക്സ് സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി; ആശംസകളുമായെത്തി ആന്റണി വര്‍ഗീസും ബേസില്‍ ജോസഫും മഹിമയും അടക്കമുള്ള താരനിര

ആര്‍ ഡി എക്‌സ് ചിത്രത്തിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വധു ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിയായ ഷെഫ്‌ന കാഞ്ഞിരപ്പള്ളി സ്വദേശിനിയാണ്.

ആന്റണി വര്‍ഗീസ്, മഹിമ നമ്പ്യാര്‍, ബേസില്‍ ജോസഫ്, സിദ്ദീഖ് ഉള്‍പ്പടെ ഉള്ളവര്‍ ആശംസകളുമായി എത്തി.ഗോദ' എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റ് ആയാണ് നഹാസ് സിനിമയില്‍ എത്തുന്നത്. ആദ്യ സംവിധായക അരങ്ങേറ്റമായ ആര്‍ഡിഎക്‌സ് എന്ന ചിത്രം ഗംഭീര വിജയമായിരുന്നു. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു. 

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, മഹിമ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് വീക്കെന്‍ഡ് ബ്ലോക്ബസ്റ്ററായിരുന്നു

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arjun (@inst.arjun)

rdx director nahaf hidayath wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES