Latest News

സംഗീതലോകത്തിന്റെ തീരാ നഷ്ടം രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് ഇന്ന്‌ ജന്മദിനം ; രവീന്ദ്രസംഗീതം മായാത്ത താളമായി ഇന്നും ജീവിക്കുന്നു

Malayalilife
topbanner
സംഗീതലോകത്തിന്റെ തീരാ നഷ്ടം രവീന്ദ്രന്‍  മാസ്റ്റര്‍ക്ക് ഇന്ന്‌  ജന്മദിനം   ; രവീന്ദ്രസംഗീതം മായാത്ത താളമായി ഇന്നും ജീവിക്കുന്നു


3 പതിറ്റാണ്ടുകാലം മലയാള സിനിമാലോകത്തു രാഗങ്ങള്‍കൊണ്ട് നമ്മെ വിസ്മയിപ്പിച്ച മഹാ മാന്ത്രികന്‍ രവീന്ദ്രന്‍ മാസ്റ്റരിന്റെ ജന്മദിനമാണ് ഇന്ന് , ഒരു പുതിയ സംഗീതത്തിനും നികത്താന്‍ ആവാത്തവിടവവശേഷിപ്പിച്ചാണ് അദ്ദേഹം മലയാള സിനിമാ ലോകത്തു നിന്ന്  യാത്രയായത്  . 

വായനയിലൂടെ ജീവിതം പഠിക്കുകയും വീട് വായനശാലയാക്കുകയും ചെയ്ത രവീരന്ദന്‍മാസ്റ്റര്‍ക്ക് വായന കഴിഞ്ഞേ മറ്റെന്തുമുള്ളു. ഔദ്യോഗിക ജീവിതത്തിനുശേഷം മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനാണെങ്കിലും രവീന്ദ്രന്‍ മാസ്റ്റര്‍ വായിക്കുക മാത്രമല്ല മറ്റുള്ളവരെ വായിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യും. കായണ്ണ ചെവിടന്‍ കുളങ്ങര രവീന്ദ്രന്‍ മാസ്റ്റര്‍ ഇന്നും വായനയുടെ വസന്തത്തിലാണ്. വായനയെ സ്നേഹിക്കുന്ന പുസ്തകങ്ങളെ ജീവനുതുല്ല്യം സ്നേഹിക്കുന്ന വീടിന്റെ പേരും പോലും ഹരിശ്രീ എന്നാണ്. വിട്ടില്‍ സ്വന്തമായി ഒരു വലിയ ലൈബ്രറി ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.

മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരന്‍മാരുടേയും പുസ്തകങ്ങള്‍ ഈ ലൈബ്രറിയിലുണ്ട്. വായനയും പഠനവും ഇഷ്ടമായിരുന്ന രവീന്ദ്രനെന്ന ബാലന്റെ മാല്യകാലം കഷ്ടപ്പാടുകളുടെയും യാതനകളുടെതുമായിരുന്നു. എസ്എസ്എല്‍സിക്ക് ഉന്നത വിജയം നേടിയിട്ടും തുടര്‍ പഠനം നടത്താന്‍ സാധിച്ചില്ല. മടപ്പള്ളി ഗവ: കോളേജില്‍ പ്രീഡിഗ്രിക്ക് പ്രവേശനം ലഭിച്ചതായിരുന്നെങ്കിലും ഈ സമയം അച്ഛന്‍ മരിച്ചപ്പോള്‍ സഹോദരിമാരും അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇദ്ദേഹത്തിന്റെ ചുമലിലായി. പ്രീഡിഗ്രി പഠനം നിര്‍ത്തിവെച്ച് കൂലിപ്പണിക്കിറങ്ങി 9 വര്‍ഷം ഹോട്ടലുകളിലും ചാരായഷോപ്പിലും ജോലി ചെയ്ത് കുടുംബം പുലര്‍ത്തി.ക്ലാസിക്സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളില്‍ ഏറെയും രവീന്ദ്രന്‍ മാസ്റ്ററുടേതാണ്. ഭരതവും, ഹിസ്ഹൈനസ് അബ്ദുള്ളയും, ആറാം തമ്പുരാനുമെല്ലാം ഏറ്റവും സുപരിചിതമായ രവീന്ദ്ര സംഗീതമാണ്. ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് രവീന്ദ്രന്‍ എന്ന സാധാരണക്കാരന്‍ അറിയപ്പെടുന്ന സംഗീത സംവിധായകനാവുന്നത്.ആദ്യ ചിത്രമായ ചൂള തന്നെ രവീന്ദ്രനെ മലയാള സിനിമാ സംഗീത ലോകത്ത് രേഖപ്പെടുത്തി. പിന്നെ തൊട്ടതെല്ലാം ഗന്ധര്‍വ സംഗീതമായി.സംഗീതസംവിധായകന്റെ പേര് പറഞ്ഞു സംഗീത പ്രേമികള്‍ കാസറ്റുകള്‍ ചോദിച്ചു വാങ്ങിയിരുന്ന ഒരു കാലം കേരളത്തില്‍ ഉണ്ടായിരുന്നു. രവീന്ദ്രന്‍ എന്ന പ്രതിഭയുടെ. ബാബുരാജിന്റെയും ദക്ഷിണാമൂര്‍ത്തിസ്വാമിയുടെയും കാലഘട്ടത്തിനു ശേഷം മലയാള ഗാനശാഖ രവീന്ദ്ര സംഗീതം എന്ന തനതു ശൈലിയ്ക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു.ശ്രുതി മധുരമായ ഒരുപാട് ഗാനങ്ങള്‍ രവീന്ദ്രന്‍ മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കര്‍ണ്ണാടക സംഗീതത്തിന്റെയും മെലഡിയുടെയും പക്വമായ, സമന്വയം  അതാണ് രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയുടെ പരസ്യമായ രഹസ്യം.


2005 മാര്‍ച്ച് മൂന്നിന് മരിയ്ക്കുന്നതു വരെയും സംഗീതത്തിനു തന്നെ അര്‍പ്പിച്ചു ആ മുഴുവന്‍ ജീവിതവും.അദ്ദേഹം ഒരുക്കിയ ഒരു പാട്ടെങ്കിലും കേള്‍ക്കാതെ നമ്മുടെ ഒരു ദിവസം പോലും കടന്നു പോവില്ല. എന്നെന്നും ഓര്‍മ്മയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആര്‍ദ്ര സംഗീതത്തിന് മലയാളികള്‍ നല്‍കിയ സ്നേഹം തന്നെയാണ് രവീന്ദ്രന്‍ മാസ്റ്റര്‍ക്കുള്ള ആദരം.


 

Read more topics: # raveedran master,# birthday
raveedran master birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES