Latest News

ഇതാണെന്റെ യഥാര്‍ത്ഥ കുടുംബം; റീല്‍ കുടുംബത്തെ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് കാണാം;കുടുംബത്തോടൊപ്പമുളള ചിത്രം പങ്കുവച്ച് രശ്മിക മന്ദാന

Malayalilife
ഇതാണെന്റെ യഥാര്‍ത്ഥ കുടുംബം; റീല്‍ കുടുംബത്തെ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് കാണാം;കുടുംബത്തോടൊപ്പമുളള ചിത്രം പങ്കുവച്ച് രശ്മിക മന്ദാന

ന്ത്യന്‍ സിനിമയില്‍ ഏറെ ജനപ്രീതിയുള്ള നായികമാരില്‍ ഒരാളാണ് രശ്മിക മന്ദാന. കന്നഡ സിനിമയില്‍ അഭിനയ ജീവിതം ആരംഭിച്ച രശ്മിക ഇപ്പോള്‍ ബോളിവുഡ് ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കുകയാണ്. ഗുഡ്‌ബൈ എന്ന സിനിമയിലൂടെയാണ് രശ്മിക തുടക്കം കുറിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി രശ്മിക തന്റെ 'റിയല്‍' കുടുംബത്തെ പരിചയപ്പെടുത്തുകയാണ്.

ഇതാണെന്റെ റിയല്‍ കുടുംബം, മൂന്നു ദിവസത്തിനുളളില്‍ നിങ്ങള്‍ക്കു എന്റെ റീല്‍ കുടുംബത്തെ പരിചയപ്പെടാം, എന്ന കുറിപ്പോടെയാണ് രശ്മിക ചിത്രം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ ഈ പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

എല്ലാ ഭാഷയിലും ഒരുപോലെ ആരാധകരെ സൃഷ്ടിച്ച നടി രശ്മിക 'ഗുഡ്ബൈ'യില്‍ ഇതിഹാസ നടന്‍ അമിതാഭ് ബച്ചനൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന ആവേശത്തിലാണ്. നടിയുടെ ആദ്യ ബോളിവുഡ് ചിത്രംകൂടിയാണ് ഇത്. 2022 ഒക്ടോബര്‍ 7 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്.സീതാരാമം' ആണ് താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. 

വികാസ് ഭാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പവയില്‍ ഗുലാത്തി, സുനില്‍ ഗ്രോവര്‍, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. താര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അതേസമയം, സിനിമയില്‍ കൂടുതല്‍ സജീവമാകുകയാണ് രശ്മിക. കന്നടയ്ക്കും തെലുങ്കിനും പുറമെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായാണ് തമിഴിലേക്ക് എത്തിയത്. 

rashmika mandanna shares photo with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES