തെന്നിന്ത്യന്‍ സിനിമാ താരസുന്ദരി രശ്മിക മന്ദാന തന്റെ വിവാഹത്തെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തി. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ വെച്ചാണ് താരം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. സഹതാരങ്ങളെ കൊല്ലുക, വിവാഹം കഴിക്കുക, ഡേറ്റ് ചെയ്യുക തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് രശ്മിക തന്റെ താല്പര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ചോദ്യങ്ങള്‍ക്ക് മറുപടിയായി, താന്‍ നടന്‍ വിജയ്യെ വിവാഹം കഴിക്കുമെന്നും, അനിമേ കഥാപാത്രമായ നരുട്ടോയെ ഡേറ്റ് ചെയ്യുമെന്നും രശ്മിക പറഞ്ഞു. ഇത് സദസ്സില്‍ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തന്റെ ജീവിത പങ്കാളിക്ക് വേണ്ട ഗുണങ്ങളെക്കുറിച്ചും രശ്മിക വിശദീകരിച്ചു.
ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും സ്വന്തം വീക്ഷണകോണില്‍ നിന്ന് ജീവിതത്തെ സമീപിക്കാനും കഴിവുള്ള ഒരാളെയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് താരം വ്യക്തമാക്കി. തുറന്ന മനസ്സുള്ളവരും, ദയയുള്ളവരും, തന്നെയും തന്റെ താല്പര്യങ്ങളെയും സംരക്ഷിക്കാന്‍ കഴിയുന്നവരുമായിരിക്കണം പങ്കാളിയെന്നും രശ്മിക കൂട്ടിച്ചേര്‍ത്തു.
നടന്‍ വിജയ് ദേവരക്കൊണ്ടയുമായുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് രശ്മികയുടെ ഈ വെളിപ്പെടുത്തല്‍ വീണ്ടും ശ്രദ്ധ നേടുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകുമെന്നും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 2018-ലെ 'ഗീത ഗോവിന്ദം', 2019-ലെ 'ഡിയര്‍ കോമ്രേഡ്' എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍, ഇരുവരും ഔദ്യോഗികമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ല