മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകള്‍ക്ക് കാസര്‍ഗോഡ് ലൊക്കേഷനായി തെരഞ്ഞെടുക്കന്നതെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം രഞ്ജിത്. കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പേജിലാണ് രഞ്ജിത്ത് ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിംഗുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണെന്ന് രഞ്ജിത്ത് പറയുന്നു. എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസര്‍ഗോഡ്കാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത്ത് കുറിച്ചു.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കാസര്‍കോടിനെ പറ്റിയുള്ള എം. രഞ്ജിത്തിന്റെ വിവാദപരാമര്‍ശം. ഇപ്പോള്‍ കുറെ സിനിമകള്‍ എല്ലാം തന്നെ കാസര്‍കോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാല്‍ ഈ സാധനം വരാന്‍ എളുപ്പമുണ്ട്. മംഗലാപുരത്ത നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാന്‍,? ഷൂട്ടിംഗ് ലൊക്കേഷന്‍ വരെ അങ്ങോട്ടേക്ക് മാറ്റിത്തുടങ്ങി. കാസര്‍കോടിന്റെ കുഴപ്പമല്ല. കാസര്‍കോട്ടേക്ക് പോകുന്നത് മംഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം. ബാംഗ്ലൂര് നിന്ന് വാങ്ങാനാകാം. എങ്ങനെ ആയാലും ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ നടക്കുന്നു എന്നത് സത്യമാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.