മലയാളത്തിലെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് ബാംഗ്ലൂര്‍ ഡെയ്സ്. അഞ്ജലി മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, നിത്യാമേനോന് എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
തമിഴില്‍ റീമേക്ക് ചെയ്ത ചിത്രം വന്‍ പരാജയമായിരുന്നു. ചിത്രത്തില്‍ ഫഹദിന്റെ വേഷം ചെയ്തത് റാണാ ദഗ്ഗുപതിയായിരുന്നു.എന്നാല്‍ ബാംഗ്ലൂര്‍ ഡെയ്സിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്നാണ് നടന് റാണാ ദഗ്ഗുപതിയുടെ അഭിപ്രായം. ഇത്രയും മനോഹരമായൊരു സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമില്ലെന്നാണ് ദഗ്ഗുപതി പറഞ്ഞത്.
ഫഹദ് അഭിനയിച്ച വേഷം ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അക്കാരണം കൊണ്ടാണ് ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ തയ്യാറായത്- ദഗ്ഗുപതി പറഞ്ഞു. എന്നാല്‍ ഇത്രയും മനോഹരമായ ഒരു ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ദഗ്ഗുപതി പറഞ്ഞത്. ചിത്രത്തിന്റെ തമിഴ് പതിപ്പ് ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു.
അര്ജുന് ദിവ്യ മട്രും കാര്‍ത്തിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യ, റാണ ദഗുപതി, ശ്രീദിവ്യ, ബോബി സിംഹ, റായ് ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദുല്‍ഖര്‍ സല്മാന് ചെയ്ത വേഷത്തില്‍ ആര്യയും നസ്രിയ ചെയ്ത വേഷത്തില്‍ ശ്രീദിവ്യയും ചിത്രത്തിലെത്തി.ആര്.ജെ സേറയുടെ വേഷത്തില്‍ പാര്‍വതി തന്നെയാണ് അഭിനയിച്ചത്. നിത്യ മേനോന് അവതരിപ്പിച്ച നടാഷ എന്ന കഥാപാത്രത്തെ സാമന്തയാണ് അവതരിപ്പിച്ചത്.