Latest News

ലണ്ടന്‍ ചിത്രീകരണത്തിന് ശേഷം റാമിന്റെ ചിത്രീകരണത്തിനായി മൊറോക്കോയിലേക്ക് പറന്ന്  മോഹന്‍ലാല്‍; റാം എന്നെഴുതിയ വിമാനത്തിലേക്ക് നടന്‍ ബാഗേജുമായി കയറുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് ജിത്തു ജോസഫ്

Malayalilife
ലണ്ടന്‍ ചിത്രീകരണത്തിന് ശേഷം റാമിന്റെ ചിത്രീകരണത്തിനായി മൊറോക്കോയിലേക്ക് പറന്ന്  മോഹന്‍ലാല്‍; റാം എന്നെഴുതിയ വിമാനത്തിലേക്ക് നടന്‍ ബാഗേജുമായി കയറുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് ജിത്തു ജോസഫ്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം റാമിന്റെ അവസാന ഘട്ട ചിത്രീകരണത്തിനായി മോഹന്‍ലാലും ജീത്തു ജോസഫും ആഫ്രിക്കയിലെ മൊറോക്കയിലേക്ക് തിരിച്ചു. ജിത്തു ജോസഫാണ് യാത്രാ ചിത്രം പങ്ക് വച്ചുകൊണ്ട് ഇക്കാര്യം പങ്ക് വച്ചത്. റാം എന്നെഴുതിയ വിമാനത്തിലേക്ക് ലഗേജുമായി മോഹന്‍ലാല്‍ കയറുന്നതും ജീത്തു ജോസഫും മോഹന്‍ലാലും വിമാനത്തില്‍ ഇരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഇവിടെ 40 ദിവസത്തെ ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു ശേഷം ടുണീഷ്യയിലും ചിത്രീകരണമുണ്ട്.

ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

ജനുവരി15ന് റാമിന്റെ ചിത്രീകരണം പൂര്‍ത്തായാകുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു മാസം നീണ്ട ലണ്ടന്‍ ഷെഡ്യൂളിനുശേഷം നാലു ദിവസം കൊച്ചിയിലും ചിത്രീകരണമുണ്ടായിരുന്നു. മോഹന്‍ലാല്‍, ഇന്ദ്രജിത്ത്, പ്രിയങ്ക നായര്‍, സംയുക്ത മേനോന്‍ എന്നിവരായിരുന്നു കൊച്ചി ഷെഡ്യൂളില്‍ ഉണ്ടായിരുന്നത്. ലണ്ടന്‍ ഷെഡ്യൂളിലും ഇതേ താരങ്ങള്‍ തന്നെയായിരുന്നു.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന റാമില്‍ തെന്നിന്ത്യന്‍ താരം തൃഷ ആണ് നായിക. മൂന്നുവര്‍ഷത്തിന് ശേഷമാണ് റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന് മുന്‍പാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. 

വിദേശ രാജ്യങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷന്‍. രമേഷ് പി പിള്ളയും സുധന്‍ എസ് പിള്ളയും ചേര്‍ന്നാണ് നിര്‍മ്മാണം. സതീഷ് കുറുപ്പ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം.

'കൂമന്‍' എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeethu Joseph (@jeethu4ever)

jeethu joseph share photo with mohanlal ram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES