മെഗാസ്റ്റാര്‍ ചിരഞ്ജീവി, മാസ് മഹാരാജ രവി തേജ, സംവിധായകന്‍ ബോബി കൊല്ലി (കെ എസ് രവീന്ദ്ര) മെഗാ മാസ് എന്റര്‍ടെയ്നര്‍ 'വാള്‍ട്ടയര്‍ വീരയ്യ' ജനുവരി 13ന് സംക്രാന്തി റിലീസായി ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തി തെലുങ്കിലെ നോണ്‍ എസ്.എസ്. ആര്‍ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച 'വാള്‍ട്ടര്‍ വീരയ്യ', ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയാഘോഷം വിജയാഘോഷം 'വീരയ്യ വിജയ വിഹാരം' എന്ന പേരില്‍ വാറങ്കലിലെ ഹന്‍മകൊണ്ടയില്‍ ഗംഭീരമായി നടന്നു. മെഗാ പവര്‍ സ്റ്റാര്‍ രാം ചരണ്‍ ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്നു. വീരയ്യ വിജയവിഹാരത്തില്‍ നിരവധി കാണികളും ആരാധകരും പങ്കെടുത്തു. ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി ഫിലിം യൂണിറ്റിന് ഷീല്‍ഡുകള്‍ സമ്മാനിച്ചു.
ചടങ്ങിലെ അതിഥിയായി എത്തിയ രാം ചരണ്‍ വികാരനിര്‍ഭരമായ പ്രസംഗമായിരുന്നു നടത്തിയത്. 'ബ്ലോക്ക്ബസ്റ്റര്‍ നിര്‍മ്മാതാക്കളായ നവീനിനും രവിക്കും അഭിനന്ദനങ്ങള്‍. അവര്‍ എനിക്ക് രംഗസ്ഥലം പോലൊരു നാഴികക്കല്ല് സമ്മാനിച്ചു. അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ നായകന്മാര്‍ക്കും കരിയറിലെ മികച്ച സിനിമകള്‍ നല്‍കുന്ന നിര്‍മ്മാതാക്കളാണ് അവര്‍. അവര്‍ അര്‍പ്പണബോധമുള്ള നിര്‍മ്മാതാക്കളാണ്. ശരിക്കും ധൈര്യശാലികളായ നിര്‍മ്മാതാക്കള്‍. ബോബിക്ക് വലിയ അഭിനന്ദനങ്ങള്‍. ഞാന്‍ യുഎസില്‍ ആയിരുന്നപ്പോള്‍ റിലീസ് ചെയ്ത സിനിമയാണിത്, റിലീസ് സമയത്ത് നാട്ടില്‍ നിന്നും സിനിമ കാണാന്‍ സാധിക്കാതെ വളരെ അക്ഷമനായാണ് ഞാന്‍ അവിടെ ഇരുന്നത്.
സിനിമയില്‍ നന്ന(ചിരജീവി) എന്റെ സഹോദരനെപ്പോലെയാണ് കാണുവാന്‍ സാധിക്കുന്നത്.ഞാനവിടെ ആരാധകരില്‍ ഒരാളായാണ് വന്നത്.രവി തേജ ഒരു സീരിയസ് കഥാപാത്രത്തെ കാണുന്നത് ഞാന്‍ ആസ്വദിച്ചു. അത് പോരാ എന്ന് എനിക്ക് തോന്നി. അങ്ങനെ Netflix-ല്‍ അവന്റെ ധമാക്ക കണ്ടു. 3 അതിമനോഹരമായ ഗാനങ്ങളും സിനിമയുടെ വിജയത്തിന് പ്രധാന കാരണം ആണെന്ന് വിശ്വസിക്കുന്നു. ദേവിശ്രീ പ്രസാദിന് അഭിനന്ദനങ്ങള്‍. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇത്രയും വലിയ വിജയത്തിന് എല്ലാ പ്രേക്ഷകര്‍ക്കും നന്ദി,' രാംചരണ്‍ കൂട്ടിച്ചേര്‍ത്തു.