ഈ ഇടക്കാലത്ത് തെന്നിന്ത്യന്‍ സിനിമ കണ്ട ഒരു മികച്ച ചിത്രമായിരുന്നു രാക്ഷസന്‍. ഒരു കംബ്ലീറ്റ് ചിത്രമെന്ന് രക്ഷസനെ വിശേഷിപ്പിക്കാം. തമിഴ് സിനിമ ലോകം മാത്രമല്ല മലയാളത്തിലും രാക്ഷസന് ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. നായകനും വില്ലനും ഒരുപോലെ കൈയ്യടി നേടിയ ഒരു ചിത്രമായിരുന്നു രക്ഷസന്‍. വിഷ്ണു വിശാല്‍, അമല പോള്‍, ശരവണ എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിച്ചത്.
എന്നാല്‍ തമിഴില്‍ സൂപ്പര്‍ഹിറ്റായ രാക്ഷസന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ നായകനായി ആയുഷ്മാന്‍ ഖുറാനയാണ് എത്തുന്നത് .സീരിയല്‍ കില്ലറെ തേടുന്ന പൊലീസ് ഓഫീസറുടെ വേഷത്തില്‍ രാക്ഷസനിലെത്തിയത് നടന്‍ വിഷണു വിശാലാണ്. വിഷണു വിശാല്‍ ഗംഭീരമാക്കിയ വേഷം വീണ്ടും അവതരിപ്പിക്കാനാണ് ആയുഷ്മാന്‍ ഒരുങ്ങുന്നത്.ആര്‍ട്ടിക്കിള്‍ 15ലെ പൊലീസ് വേഷത്തിന് മികച്ച അഭിപ്രായമാണ് ആയുഷ്മാന്‍ ഖുറാന നേടിയത്. ഇപ്പോഴിതാ വീണ്ടും പൊലീസ് കുപ്പായം അണിയുവാന്‍ ഒരുങ്ങുകയാണ് ആയുഷ്മാന്‍.ഈ വര്‍ഷം മൂന്നു ഹിറ്റ് ചിത്രങ്ങളാണ് ആയുഷ്മാനുള്ളത്. ആര്‍ട്ടിക്കിള്‍ 15, ഡ്രീം ഗേള്‍, ബാല എന്നീ ചിത്രങ്ങള്‍ മികച്ച വിജയമാണ് നേടിയത്.