ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ രാഖി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
മുംബൈയിലെ അന്തേരിയില്‍ നിന്ന് പകര്‍ത്തിയതാണ് വീഡിയോ. പാപ്പരാസികള്‍ക്കു മുന്‍പില്‍ നിന്ന് കരയുന്ന രാഖിയാണ് വീഡിയോയിലുളളത്. ആദില്‍ ദുരാനിയുമായുളള വിവാഹം അപകടത്തിലാണ്, എന്റെ വിവാഹജീവിതം അപകടത്തിലാണ്. എന്റെ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളുണ്ട്. എനിക്കൊന്നും മനസ്സിലാവുന്നില്ല. വിവരങ്ങളൊന്നും പറയുന്നില്ല. നിങ്ങള്‍ക്ക് എന്നെ കൊന്നൂടെ. വിവാഹം തമാശയല്ല. എന്റെ ജീവിതത്തില്‍ ഇടപെട്ടിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടാനാണ്. ഞാന്‍ അപേക്ഷിക്കുകയാണ്. എന്റെ വിവാഹം തകര്‍ക്കരുത്.
പക്ഷേ, ഈ വീഡിയോക്ക് താഴെ ഒട്ടേറെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഓസ്‌കര്‍ നല്‍കേണ്ട പ്രകടനമാണ് എന്നാണ് കമന്റുകള്‍. അമ്മ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാടകവുമായി ഇറങ്ങിയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.
രാഖിയുടെ അമ്മ ദിവസങ്ങള്‍ക്കു മുന്‍പാണ് മരണമടഞ്ഞത്. അതിനു പിന്നാലെ അമ്മയുടെ ഓര്‍മകളുമായി നിരവധി പോസറ്റുകളാണ് രാഖി പങ്കുവച്ചത്.
2022ല്‍ താനും ആദില്‍ ഖാനും വിവാഹിതരായെന്ന് ഈയിടെയാണ് രാഖി സാവന്ത് വെളിപ്പെടുത്തിയത്. താനുമായുള്ള വിവാഹത്തേക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ സഹോദരിയുടെ വിവാഹം നടക്കില്ലെന്ന് ആദില്‍ പറഞ്ഞതിനാലാണ് പറയാതിരുന്നതെന്ന് രാഖി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.