അന്നയും റസൂലും കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് രാജീവ് രവി. മലയാള സിനിമക്ക് തന്നെ ഏറെ മുതല്‍കൂട്ട് ആയ ചിത്രങ്ങളാണ് ഈ രണ്ട് സിനിമയും സമ്മാനിച്ചത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കമാണ് സ്വീകരിച്ചത്. ഈ രണ്ടു സിനികള്‍ക്കു പുറമെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നൊരു സിനിമയും രാജീവ് രവിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ സിനിമയും ഒന്നിനെന്ന് മെച്ചപ്പെടുന്നവയായിരുന്നു.
ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ രാജീവ് രവി പുതുമയുളള പ്രമേയങ്ങള്‍ പറഞ്ഞുകൊണ്ട് സിനിമ ഒരുക്കിയതിലൂടെയാണ് സംവിധായകനായും തിളങ്ങിയിരുന്നത്. കമ്മട്ടിപ്പാടത്തിനു ശേഷമുളള രാജീവ് രവിയുടെ പുതിയ മലയാള ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടയൊയിരുന്നു പുറത്തുവന്നത്. ഇപ്പോഴിതാ നിവിന്‍ പോളി നായകനാവുന്ന ചിത്രത്തെക്കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്.
രാജീവ് രവിയുടെ സിനിമയില്‍ നിവിന്‍ പോളിയും നിമിഷ സജയനും എത്തുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇത് ആദ്യമാണ് ഇരുവരും ഒരുമിച്ച് രാജീവ് രവിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് ശേഷം മിഖായേല്‍ തിയേറ്ററുകളില്‍ നിറഞ്ഞ് ഓടികൊണ്ടിരിക്കുകയാണ്. ഒരു കുപ്രസിദ്ധ പയ്യനാണ് നിമിഷയുടേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ.