Latest News

പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് സിനിമയില്‍ പീഡനം: വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്; രജിഷ വിജയന് പറയാനുള്ളത്

Malayalilife
 പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് സിനിമയില്‍ പീഡനം: വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്; രജിഷ വിജയന് പറയാനുള്ളത്

മികച്ച കഥാപാത്രങ്ങള്‍ക്കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയായ യുവാനായികയാണ് രജിഷ വിജയന്‍. കഥാപാത്രങ്ങള്‍ പോലെ തന്നെ തന്റെ നിലാപാടുകള്‍ വ്യക്തമാക്കുന്ന നടി അടുത്തിടെ  ഇന്ത്യന്‍ എക്സ്പ്രസ് മലയാളവുമായുള്ള അഭിമുഖത്തില്‍ നടത്തിയ തുറന്ന് പറച്ചിലുകളാണ് ചര്‍ച്ചയാകുന്നത്.സിനിമയില്‍ പീഡനങ്ങളെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും നിസ്സാരവത്കരിച്ചു കാണിക്കുന്നതിനെക്കുറിച്ചാണ് നടി വ്യക്തമാക്കിയത്.

പണ്ട് തൊട്ടേ സിനിമയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് പീഡനങ്ങളെയും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും നിസാരവത്കരിക്കുന്നതെന്ന് രജിഷ തുറന്നുപറയുന്നു. പുതിയ ചിത്രം 'സ്റ്റാന്‍ഡ് അപ്പിലെ' കഥാപാത്രത്തെ കുറിച്ചും മലയാള സിനിമ സ്ത്രീ വിഷയങ്ങള്‍ കൈകാര്യം ചെയ്ത രീതികളെ കുറിച്ചും സംസാരിക്കുകയായിരുന്നു നടി.

പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര സിനിമകളാണ് വന്നിട്ടുള്ളത്. 'അവളൊന്ന് ഒച്ച വച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍' എന്നൊക്കെയുള്ള ഡയലോഗുകള്‍ അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. ഇപ്പോള്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ്. രജിഷ പറയുന്നു.

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത 'സ്റ്റാന്‍ഡ് അപ്പ്' ആണ് രജിഷയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. രജീഷയുടെ പ്രതികരണം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. നേരത്തെയും പല നടിമാരും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്

rajeesha vijayan says about sexual abuses

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES