Latest News

യാഥാര്‍ത്ഥ്യത്തില്‍ ഉറച്ച് നില്ക്കണം; നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും; നിങ്ങള്‍ സ്‌നേഹിക്കുന്നവരെയും നിങ്ങള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കണം; അനുപമ പരമേശ്വരന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ധ്രുവ് വിക്രമിന്റെ വാക്കുകളും ചര്‍ച്ചകളില്‍

Malayalilife
യാഥാര്‍ത്ഥ്യത്തില്‍ ഉറച്ച് നില്ക്കണം; നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ടാകും; നിങ്ങള്‍ സ്‌നേഹിക്കുന്നവരെയും നിങ്ങള്‍ക്ക് പ്രധാനപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കണം; അനുപമ പരമേശ്വരന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ധ്രുവ് വിക്രമിന്റെ വാക്കുകളും ചര്‍ച്ചകളില്‍

നടി അനുപമ പരമേശ്വരനുമായുള്ള പ്രണയതകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും വ്യക്തിജീവിതത്തെക്കുറിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടിയുമായി തമിഴ് നടന്‍ ധ്രുവ് വിക്രം. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമായി ബാധിക്കാറുണ്ടെന്ന് തുറന്നുസമ്മതിച്ച ധ്രുവ്, പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനാണ് താന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി. 'ഇന്ത്യ ടുഡേ' സംഘടിപ്പിച്ച റൗണ്ട് ടേബിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

'സത്യസന്ധമായി പറഞ്ഞാല്‍, ഇതെല്ലാം എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉറച്ചുനില്‍ക്കുക എന്നത് ഏറെ പ്രധാനമാണ്. നമ്മള്‍ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും മനസ്സിലാക്കണം. നിങ്ങള്‍ സ്നേഹിക്കുന്നവരെയും നിങ്ങള്‍ക്ക് പ്രാധാന്യമുള്ള കാര്യങ്ങളെയും ശക്തമായി സംരക്ഷിക്കണം. സത്യത്തോടൊപ്പം നില്‍ക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഒരു പരിധിവരെയേ നമ്മളെ തളര്‍ത്താന്‍ സാധിക്കൂ. സ്വന്തം ലോകത്ത് ഒതുങ്ങി നിന്ന് പ്രിയപ്പെട്ടവരെ സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്,' - ധ്രുവ് പറഞ്ഞു. 

 നേരത്തെ ഒരു അഭിമുഖത്തില്‍ തന്റെ മുന്‍ കാമുകനെതിരെ അനുപമ പരമേശ്വരന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പേര് വെളിപ്പെടുത്താതെയായിരുന്നു അനുപമ സംസാരിച്ചത്. രണ്ടു വര്‍ഷം നീണ്ട ബന്ധത്തില്‍ താന്‍ കടുത്ത മാനസിക നിയന്ത്രണങ്ങളും നര്‍സിസിസ്റ്റിക് സ്വഭാവവും നേരിട്ടതായി അനുപമ വെളിപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നതിനും പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതിനും പോലും അനുവാദം ചോദിക്കേണ്ടി വന്നിരുന്നുവെന്നും 'ഡ്രാഗണ്‍' എന്ന സിനിമയുടെ പ്രൊമോഷന് പോകാന്‍ സമ്മതിച്ചില്ലെന്നും അനുപമ പറഞ്ഞിരുന്നു. 

 ഇതിനു പിന്നാലെ, ധ്രുവ് വിക്രമാണ് അനുപമ ഉദ്ദേശിച്ച കാമുകന്‍ എന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'ബൈസണ്‍ കാളമാടന്‍' എന്ന സിനിമയിലാണ് ധ്രുവും അനുപമയും അവസാനം ഒന്നിച്ചഭിനയിച്ചത്.

Dhruv Vikram Reaction On Personal Life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES