Latest News

അഭിനയത്തിലും കേമന്‍, ട്രെന്‍ഡിങ്ങായി രാജമൗലിയുടെ റൊമാന്റിക് സീരിയല്‍; റൊമാന്റിക് സിനിമകളിലും രാജമൗലിയുടെ കഥാപാത്രം പ്രതീക്ഷിക്കുന്നു എന്ന് ആരാധകര്‍; വീഡിയോ വൈറല്‍ 

Malayalilife
 അഭിനയത്തിലും കേമന്‍, ട്രെന്‍ഡിങ്ങായി രാജമൗലിയുടെ റൊമാന്റിക് സീരിയല്‍; റൊമാന്റിക് സിനിമകളിലും രാജമൗലിയുടെ കഥാപാത്രം പ്രതീക്ഷിക്കുന്നു എന്ന് ആരാധകര്‍; വീഡിയോ വൈറല്‍ 

ബിഗ് ബജറ്റ് ഫാന്റസി ആക്ഷന്‍ സിനിമകള്‍ ഒരുക്കാറുള്ള സംവിധായകന്‍ എസ്.എസ് രാജമൗലി ഒരു റൊമാന്റിക് ഹീറോ ആയിരുന്നു. രാജമൗലി നായകനായി എത്തിയ ഒരു തെലുങ്ക് സീരിയലിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. 2007ല്‍ പുറത്തിറങ്ങിയ യുവ എന്ന സീരിയലിലെ ഒരു സീന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്. രാജമൗലിയും നടി രശ്മിയുമൊത്തുള്ള യുവയിലെ സീനുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും രാജമൗലി കേമനാണെന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 

ഇനി റൊമാന്റിക് സിനിമകളിലും രാജമൗലിയുടെ കഥാപാത്രം പ്രതീക്ഷിക്കുന്നുവെന്നും ആരാധകര്‍ കമന്റുകളായി കുറിച്ചിട്ടുണ്ട്. 2007ല്‍ മാ എന്ന ചാനലില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ ആണ് യുവ. ലോക പ്രശസ്ത ടിവി ഷോ ആയ ഫ്രണ്ട്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സീരിയല്‍ നടന്‍ നാഗാര്‍ജുനയുടെ ബാനറിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോസ് ആണ് യുവ നിര്‍മ്മിച്ചത്. 

അതേസമയം, മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. 'SSMMB 29' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായികയാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിനായി പ്രിയങ്ക ഹൈദരാബാദില്‍ എത്തിയിരുന്നു. വില്ലന്‍ വേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ പൃഥ്വിരാജ് ഉണ്ടാവില്ലെന്ന സൂചനകളും പുറത്തെത്തിയിരുന്നു

 

Whatttt!!! Rajamouli and rashmi ideppudu jarigindi ???? pic.twitter.com/nHM2LwyuCI

— EpicCommentsTelugu (@EpicCmntsTelugu) February 18, 2025
Read more topics: # രാജമൗലി
rajamoulis romantic scene

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES