ബാഹുബലിക്ക് ശേഷം രൗദ്രം രണം രുധിരം എന്ന ചിത്രവുമായി രാജമൗലി; രാം ചരണും, ജൂനിയര്‍ എന്‍ടിആറും  അജയ് ദേവ്ഗണും കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
topbanner
 ബാഹുബലിക്ക് ശേഷം രൗദ്രം രണം രുധിരം എന്ന ചിത്രവുമായി രാജമൗലി; രാം ചരണും, ജൂനിയര്‍ എന്‍ടിആറും  അജയ് ദേവ്ഗണും കഥാപാത്രങ്ങളായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. 'ആര്‍ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂര്‍ണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍ ,അജയ് ദേവ്ഗണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തും.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. 

കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്പരം അറിയാമെങ്കില്‍ എങ്ങനെയായിരുന്നുവെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായ ജൂനിയര്‍ എന്‍ടിആറും അഭിനയിക്കുന്നു. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തിലുണ്ട്. കെ കെ സെന്തില്‍കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കോസ്റ്റ്യൂം രാമ രാജമൗലി. 2021 ജനുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്യുക

ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നതും ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. കെ.കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുമ്പോള്‍ സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനറായി ചിത്രത്തിനൊപ്പമുണ്ട്. കഥ വി. വിജയേന്ദ്ര പ്രസാദ് നിര്‍വ്വഹിക്കുമ്പോള്‍ സംഗീതം കീരവാണിയും വിഎഫ്എക്‌സ് വി. ശ്രീനിവാസ് മോഹനും എഡിറ്റിങ് ശ്രീകര്‍ പ്രസാദും കോസ്റ്റ്യൂം രാമ രാജമൗലിയുമാണ് നിര്‍വ്വഹിക്കുന്നത്.

RRR Motion Poster

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES