Latest News

എന്റെ ഏറ്റവും വലിയ ഭയം; ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു;എന്റെ ലോകം ഇരുണ്ടുപോയിരിക്കുന്നു; അമ്മയുടെ വിയോഗ വാര്‍ത്ത പങ്കുവെച്ച്  സംഗീതസംവിധായകന്‍ രാഹുല്‍ രാജിന്റെ കുറിപ്പ്

Malayalilife
എന്റെ ഏറ്റവും വലിയ ഭയം; ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു;എന്റെ ലോകം ഇരുണ്ടുപോയിരിക്കുന്നു; അമ്മയുടെ വിയോഗ വാര്‍ത്ത പങ്കുവെച്ച്  സംഗീതസംവിധായകന്‍ രാഹുല്‍ രാജിന്റെ കുറിപ്പ്

സംഗീതസംവിധായകന്‍ രാഹുല്‍ രാജിന്റെ മാതാവ് എന്‍.എസ്.കുഞ്ഞൂഞ്ഞമ്മ അന്തരിച്ചു. രാഹുല്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. താന്‍ ജീവിതത്തില്‍ ഏറ്റവും ഭയപ്പെട്ടിരുന്നത് അമ്മയുടെ വിയോഗമായിരുന്നുവെന്നും ഒടുവില്‍ അത് സംഭവിച്ചെന്നും രാഹുല്‍ വേദനയോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. തന്റെ ലോകം ഇരുണ്ടുപോയെന്നും യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാനാകുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

രാഹുലിന്റെ കുറിപ്പ് ഇങ്ങനെ:

'എന്റെ മമ്മി ദിവ്യാത്മാവില്‍ ലയിച്ചു. ഇതായിരുന്നു എന്റെ ഏറ്റവും വലിയ ഭയം, ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. അമ്മ ഈ ലോകത്ത് ഇല്ലാത്ത ദിവസം. അമ്മ എനിക്കു ശക്തി പകരുന്ന സ്ത്രീയും എന്റെ സുസ്ഥിരമായ അഭയവുമായിരുന്നു. അമ്മയുടെ ഊര്‍ജം അക്ഷരാര്‍ഥത്തില്‍ അതിരുകളില്ലാത്തതായിരുന്നു. അറിവിനായുള്ള അമ്മയുടെ ദാഹവും സാഹസികതയ്ക്കുള്ള അന്വേഷണവും എന്നും ശ്രദ്ധ നേടി. ഹൃദയംഗമമായ കരുതല്‍ കൊണ്ട് അമ്മ ഒരുപാട് ജീവിതങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. ഒരേസമയം എന്റെ വിമര്‍ശകയും പ്രോത്സാഹിപ്പിക്കുന്ന, പിന്തുണയ്ക്കുന്ന നേതാവുമായിരുന്നു അമ്മ. അവസാന നാളുകളില്‍ പ്രിയപ്പെട്ട പലരില്‍ നിന്നും വളരെയധികം സ്നേഹവും പ്രാര്‍ഥനകളും അമ്മയ്ക്കു ലഭിച്ചു.

അവരില്‍ പലരും അമ്മയെ ഓര്‍ത്ത് കരഞ്ഞു. അവരുടെയെല്ലാം ജീവിതത്തില്‍ പലപ്പോഴും അമ്മ സമീപസ്ഥയായിരുന്നു. എന്റെ ലോകം ഇരുണ്ടുപോയിരിക്കുന്നു, എന്റെ ആകാശം എന്നത്തേക്കാളും മങ്ങിയിരിക്കുന്നു. യാഥാര്‍ഥ്യത്തോടു പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്കാകുന്നില്ല. അമ്മയുടെ സ്നേഹസ്മരണകളും അമ്മ നയിച്ച ജീവിതവുമാണ് എന്റെ മുന്നോട്ടുള്ള പാതയില്‍ വഴികാട്ടിയാകുന്ന നക്ഷത്രങ്ങള്‍. എന്നെ കരുത്തയായ ആ അമ്മയുടെ മകന്‍ ആയി ജനിക്കാന്‍ അനുവദിച്ചതിനും, വളര്‍ത്തി വലുതാക്കിയതിനും പ്രപഞ്ചത്തിനു നന്ദി'.

രാഹുല്‍ രാജിന്റെ നൊമ്പരക്കുറിപ്പ് ആരാധകരെയും കണ്ണീരണിയിക്കുകയാണ്. സംഗീതരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അനുശോചനമറിയിച്ചു രംഗത്തെത്തി. അമ്മയുടെ വേര്‍പാടിന്റെ വേദന താങ്ങാന്‍ രാഹുലിനും കുടുംബത്തിനും കരുത്ത് ലഭിക്കട്ടെയെന്ന് സ്‌നേഹിതര്‍ കുറിക്കുന്നു.

്‌കൊച്ചിന്‍ യൂണിവേഴ്‌സിറ്റി  റിട്ട. ജോയിന്റ് രജിസ്ട്രാര്‍ ആയിരുന്ന
മാമംഗലം യാത്രി നിവാസ് ലൈനില്‍  'ശക്തി'യില്‍ കുഞ്ഞൂഞ്ഞമ്മ (81) ആണ് മരിച്ചത്.ഭര്‍ത്താവ്: പരേതനായ തങ്കപ്പന്‍ (ഗവ. പ്ലീഡര്‍, ഹൈക്കോടതി ) മക്കള്‍:  പരേതയായ രഹന, രാഹുല്‍ രാജ് (സംഗീത സംവിധായകന്‍ ) മരുമകള്‍: മിറിയം മെര്‍ക്കിള്‍.

അമൃത ഹോസ്പിറ്റല്‍ (ചൊവ്വാഴ്ച രാവിലെ 10 മുതല്‍ 11 വരെ), ശേഷം സ്വവസതിയായ   ശക്തിയില്‍ (11:30 മുതല്‍ 4 വരെ ) സംസ്‌കാരം: ജനുവരി 7, ചൊവാഴ്ച 4 മണിക്ക് ശേഷം ചങ്ങമ്പുഴ പാര്‍ക്ക് ശ്മശാനത്തില്‍.

rahul raj mother passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES