ലാല്‍ ജോസ് ചിത്രമായ ക്‌ളാസ്മേറ്റ്സിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ കയറിക്കൂടിയ നടിയാണ് രാധിക. ക്‌ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം ഇപ്പോഴും മലയാളികളുടെ മനസില്‍ തങ്ങിനില്ക്കുന്ന കഥാപാത്രമാണ്. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി മടങ്ങി വരികയാണ് മഞ്ജുവാര്യര്‍ മുഖ്യകഥാപാത്രമാകുന്ന ആയിഷയിലൂടെ.നിഷ എന്ന കഥാപാത്രമായെത്തുന്ന രാധികയുടെ പോസ്റ്റര്‍ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു.
ഈജിപ്ഷ്യന്‍ നടനായ ഇസ്ലാം അബ്ദുല്‍ഖവാദ് 'അബ്ദുല്ല' എന്ന വേഷത്തിലെത്തുന്ന ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ ഒരാഴ്ച മുന്‍പ് പുറത്തിറങ്ങിയിരുന്നു. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയുടെ സംവിധാനം നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ്.
മലയാളത്തിന് പുറമേ ഇംഗ്‌ളീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലാകും ചിത്രം പുറത്തിറങ്ങുക. . ഒരുപിടി വിദേശ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം സക്കറിയ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം എം.ജയചന്ദ്രന്‍.
അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപത് ശതമാനത്തോളം അഭിനേതാക്കളും വിദേശികളാണെന്നതാണ് ഒരു പ്രത്യേകത. മഞ്ജു വാര്യരുടെ ജന്മദിനത്തോടനനുബന്ധിച്ചായിരുന്നു ചിത്രത്തിലെ സോങ് ടീസര്‍ പുറത്തിറക്കിയത്. സിനിമയിലെ എല്ലാ ഗാനങ്ങളുടെയും കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ജനുവരി 20നാണ് ചിത്രത്തിന്റെ റിലീസ്.