ആ വേഷത്തില്‍ നിന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്; പ്രതീക്ഷിച്ച പോലെ  മനോഹരമായ ട്രോളുകള്‍ വന്നു; ഗാനരംഗത്തില്‍ കണ്ടത് തന്റെ ഒറിജിനല്‍ മുടി തന്നെ; ആയിഷയിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെക്കുറിച്ച് മഞ്ജുവിന് പറയാനുള്ളത്

Malayalilife
 ആ വേഷത്തില്‍ നിന്നപ്പോള്‍ ഞാന്‍ എന്നെത്തന്നെ വിളിച്ചത് ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ്; പ്രതീക്ഷിച്ച പോലെ  മനോഹരമായ ട്രോളുകള്‍ വന്നു; ഗാനരംഗത്തില്‍ കണ്ടത് തന്റെ ഒറിജിനല്‍ മുടി തന്നെ; ആയിഷയിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെക്കുറിച്ച് മഞ്ജുവിന് പറയാനുള്ളത്

ന്തോ-അറബിക് ചിത്രമായ 'ആയിഷ' ആണ് മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ സിനിമ. ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. ബി.കെ ഹരിനാരായണന്‍ എഴുതി എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്. പാട്ട് വൈറലായതോടെ മഞ്ജുവിന്റെ എനര്‍ജി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഒപ്പം നിരവധി ട്രോളുകളും വന്നിരുന്നു. കൊറിയോഗ്രാഫിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കൂടുതല്‍ ട്രോളുകളും.

താന്‍ ട്രോളുകള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് പറയുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍.ചിത്രത്തില്‍ ചുരുണ്ട മുടിയാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന് അതുകൊണ്ട് തന്നെ സലിംകുമാര്‍ 'ചതിക്കാത്ത ചന്തു' എന്ന സിനിമയില്‍ അവതരിപ്പിച്ച ഡാന്‍സ് മാസ്റ്റര്‍ വിക്രമമുമായുള്ള സാദൃശ്യത്തിനായിരുന്നു കൂടുതല്‍ ട്രോളുകള്‍ വന്നത്. താന്‍ സ്വയം ഡാന്‍സ് മാസ്റ്റര്‍ വിക്രം എന്നാണ് വിളിച്ചിരുന്നതെന്ന് മഞ്ജു പറയുന്നു.

പ്രതീക്ഷിച്ച പോലെ വളരെ മനോഹരമായ ട്രോളുകള്‍ വന്നിരുന്നു. അത് ആസ്വദിക്കുകയും ചെയ്തു. എന്നാല്‍ ഗാനരംഗത്തില്‍ കണ്ടത് തന്റെ ഒറിജിനല്‍ മുടി തന്നെ ആയിരുന്നു'' എന്നാണ് മഞ്ജു പറയുന്നത്.

നവാഗതനായ ആമിര്‍ പള്ളിക്കാല്‍ ആണ് ആയിഷ സംവിധാനം ചെയ്യുന്നത്. മലയാളം, അറബി എന്നിവയക്ക് പുറമെ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്. റാസല്‍ ഖമൈയിലെ അല്‍ ഖസ് അല്‍ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിലാണ് ആയിഷയുടെ ചിത്രീകരണം നടന്നത്.

പ്രഭുദേവയാണ് കൊറിയോഗ്രാഫി. ക്ലാസ്‌മേറ്റ്‌സിലൂടെ ശ്രദ്ധേയയായ നടി രാധികയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ആമിര്‍ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഏഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളില്‍ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. ആഷിഫ് കക്കോടിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് നിര്‍മ്മാണം. 
 

Read more topics: # ആയിഷ,# മഞ്ജു
manju warrier opens uP trolls for ayisha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES