ചാനല്‍ പരിപാടികളിലും സിനിമയിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് രചന നാരായണന്‍കുട്ടി.തൃശൂര്‍ ദേവമാത സ്കൂളിലെ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ടീച്ചറായിരുന്ന രചന റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത.് പിന്നീട് ജയറാമിനൊപ്പമുളള ' ലക്കിസ്റ്റാര്‍' ആണ് താരത്തിന്റെ ആദ്യ സിനിമ. തുടര്‍ന്ന് നിരധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു. താരസംഘടനയായ അമ്മയിലും സജീവമാണ് നടി
ഒരു നടി എന്നതിലുപരി ഒരു മികച്ച നര്‍ത്തകി കൂടിയാണ് രചന. എപ്പോഴും ട്രെഡീഷണല്‍ വസ്ത്രങ്ങളിലാണ് രചന മീഡിയയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളത്. വളരെ വിരളമായി മാത്രം അതും യാത്രകള്‍, പാര്‍ട്ടികള്‍ പോലുള്ളവയില്‍ പങ്കെടുക്കേണ്ട സാഹചര്യം വരുമ്പോള്‍ മാത്രമാണ് ആരാധകര്‍ രചനയെ മോഡേണ്‍ വേഷങ്ങളില്‍ കാണാറുള്ളത്.
ഇപ്പോഴിത രചന പങ്കുവെച്ച പുത്തന്‍ സെല്‍ഫി ചിത്രങ്ങള്‍ക്ക് വന്ന കമന്റുകളാണ് ശ്രദ്ധനേടുന്നത്. മിറര്‍ സെല്‍ഫികളാണ് രചന പോസ്റ്റ് ചെയ്തത്. ഷോര്‍ട്സ് ധരിച്ചുള്ള ഫോട്ടോസാണ് രചന പോസ്റ്റ് ചെയ്തത്. ദുബായില്‍ പോയപ്പോള്‍ ഹോട്ടല്‍ റൂമില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ്. പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ഗ്രേയും കലര്‍ന്ന ഷോട്സുമാണ് രചന ധരിച്ചിരുന്നത്. സെല്‍ഫികളില്‍ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് കമന്റ് ചെയ്യാനും ആരാധകരോട് രചന ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ രചനയുടെ സെല്ഫികള്ക്ക് സ്വീകാര്യത കിട്ടിയപ്പോള്‍ ഫേസ്ബുക്കില്‍ വിമര്‍ശനമായിരുന്നു കൂടുതല്‍.
ഒരു അതുല്യ നടന് മരിച്ച് അടക്കം കഴിഞ്ഞതേയുള്ളു അപ്പോഴേക്കും... കഷ്ടം എന്നാണ് ഒരാള്‍ കുറിച്ചത്. നടന് മാമുക്കോയയുടെ സംസ്കാരം നടന്ന ദിവസം രചന ഫോട്ടോ പങ്കുവെച്ചത് വലിയ തെറ്റായിപോയി എന്ന തരത്തിലായിരുന്നു കമന്റ്. എല്ലാം നല്ല ഒന്നാന്തരം ബോറായിട്ടുണ്ട് എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. വിമര്‍ശനങ്ങളെ കൂടുതെ രചനയുടെ പുത്തന്‍ പരീക്ഷണത്തെ നിരവധി പേര് പ്രശംസിക്കുകയും ചെയ്തു. ആറാട്ടാണ് രചനയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിലെ രചനയുടെ സീനുകള്‍ക്ക് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ സിനിമയായിരുന്നു ആറാട്ട്.