ഷോര്‍ട്ട് ഫിലിം കണ്ട് ലാലേട്ടന്‍ വിളിച്ചു; വഴുതന തിരഞ്ഞെടുക്കാനുളള കാരണം പറഞ്ഞ് രചന നായരായണന്‍ കുട്ടി

Malayalilife
 ഷോര്‍ട്ട് ഫിലിം കണ്ട് ലാലേട്ടന്‍ വിളിച്ചു; വഴുതന തിരഞ്ഞെടുക്കാനുളള കാരണം പറഞ്ഞ് രചന നായരായണന്‍ കുട്ടി

ടി രചന നാരായണണ്‍കുട്ടി കേന്ദ്ര കഥാപാത്രമായെത്തിയ വഴുതന എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില ചര്‍ച്ചാവിഷയം. സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഇപ്പോള്‍ വഴുതന. വേറിട്ട അവതരണവും ആശയവും കൊണ്ട് വഴുതന എന്ന ചിത്രം മലയാളിയുടെ ഒളിഞ്ഞുനോട്ടത്തെയാണ് ചോദ്യം ചെയ്യുന്നത്.

ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തു വന്നിരുന്നത് ഏറെ വൈറലായിരുന്നു. സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് ഇപ്പോള്‍ മുഴുവന്‍ ചിത്രവും ഇപ്പോള്‍ യൂട്യൂബിലെത്തിയിരിക്കയാണ്. ഇപ്പോള്‍ ടീസര്‍ കണ്ട് നടന്‍ മോഹന്‍ലാല്‍ വിളിച്ചെന്നാണ് രചന പറയുന്നത്. രചന നാരായണന്‍ കുട്ടയും തട്ടിമുട്ടിം ഫെയിം ജയകുമാറുമാണ് വഴുതന എന്ന ഷോരട്ട് മൂവിയില്‍ പ്രധാനവേഷത്തിലെത്തുന്നത്. മകള്‍ക്കൊപ്പം താമസിക്കുന്ന സ്ത്രീയായാണ് രചന നാരായണന്‍ കുട്ടി ചിത്രത്തില്‍ എത്തുന്നത്. സദാചാരത്തിന്റെ കണ്ണുമായി ജയകുമാറിന്റെ കഥാപാത്രം എത്തുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്.

ചിത്രത്തെക്കുറിച്ച് ലഭിച്ച പ്രതികരണങ്ങളില്‍ ഏറെ സന്തുഷ്ടയാണെന്നാണ് എന്ന് രചന പറയുന്നു. മോഹന്‍ലാല്‍ വിളിച്ചപ്പോള്‍ ഏറെ സന്തോഷമായെന്നും എന്താണ് താന്‍ കണ്ടതെന്നും ചോദിച്ചതായും താരം കൂട്ടിച്ചേര്‍ക്കുന്നു. ടിനിടോമാണ് ആദ്യം വിളിച്ചത്. എന്നിട്ട് ഫോണ്‍ ലാലേട്ടനു കൊടുക്കുകയാണുണ്ടായത്. ചിത്രം എന്തായാലും കാണുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. വേറിട്ട സ്‌ക്രിപ്റ്റാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്നാണ് രചന പറയുന്നത്. നമ്മുടെ എല്ലാവരുടെയും ഉള്ളിലും ഒരു രണ്ടാം മുഖമുണ്ട്. ദ്വയാര്‍ഥപരമായ രീതിയിലുള്ള ചിന്തകളുണ്ട്. എന്തു സംഭവം കണ്ടാലും അതിന്റെ നെഗറ്റീവ് വശങ്ങളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. ആരുടെയെങ്കിലും മുഖത്തടിച്ച പോലെ ഒരു അനുഭവം ഈ ചിത്രം കാണുമ്പോള്‍ തോന്നും. ഒരു ദിവസം കൊണ്ടാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത് എന്നും രചന പറയുന്നു.

അതേസമയം മലയാളിയുടെ ലൈംഗിക ദാരിദ്രത്തെ പരിഹസിക്കുന്ന ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും സജീവമാണ്. അലക്‌സാണ്ടര്‍ പി ജെ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജസ്റ്റിന്‍ ജോസാണ് ചിത്രത്തിന്റെ നിര്‍മാണം.

 

rachana narayanankutty latest shortfilm Vazhuthana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES