മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ് നടി രചന നാരായണന്‍ കുട്ടി അഭിനയരംഗത്തേക്ക് കടന്നത്. തുടര്‍ന്ന് ജയറാമിന്റെ നായികയായി ബിഗ് സ്‌ക്രീനിലേക്കും താരം എത്തി. നായികയായും ക്യാരക്ടര്‍ റോളിലും തിളങ്ങിയ രചന വേഷമിട്ട വഴുതന എന്ന ഷോര്‍്ട് ഫിലിം ആഴ്ചകള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റിരുന്നു. എങ്കിലും ഈ കഥാപാത്രത്തില്‍ താന്‍ പൂര്‍ണ തൃപ്തയാണെന്ന് രചന വെളിപ്പെടുത്തിയിരുന്നു. രചന വിവാഹമോചിതയാണെന്ന് പ്രേക്ഷകരില്‍ പലര്‍ക്കും അറിയാം. സിനിമയിലെത്തുംമുമ്പ് വിവാഹിതയും വിവാഹമോചിതയുമായിക്കഴിഞ്ഞിരുന്നു രചന. രചനയുടെ ജീവിത വിശേഷങ്ങള്‍ അറിയാം.
1983ല്‍ തൃശൂരിലാണ് രചനയുടെ ജനനം. തീര്‍ഥാടനം എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു രചനയുടെ സിനിമാരംഗപ്രവേശനം. എന്നാല്‍ പിന്നീട് പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രചന അദ്ധ്യാപികയായി മാറി. ദേവമാതാ സ്‌കൂളില്‍ കമ്മ്യുണിക്കേറ്റീവ് ഇംഗ്ലീഷില്‍ അദ്ധ്യാപികയായിരുന്നു രചന നാരായണന്‍കുട്ടി. ഒപ്പം തന്നെ മികച്ചൊരു നര്‍ത്തകിയായും രചന പേരെടുത്തിരുന്നു. 2011ലായിരുന്നു രചന അരുണ്‍ സദാശിവനുമായുള്ള രചനയുടെ വിവാഹം നടന്നത്. എന്നാല്‍ വെറും 19 ദിവസം മാത്രമായിരുന്നു ഈ വിവാഹബന്ധം നീണ്ടുനിന്നത്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടെത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് അവര്‍ ഭാര്യാ-ഭര്‍ത്താക്കന്മാരായി കഴിഞ്ഞത്. തൊട്ടടുത്ത വര്‍ഷം തന്നെ രചന ഡിവോഴ്‌സ് ഫയല്‍ ചെയ്തു. മാനസികമായും ശാരീരികമായും ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചെന്ന് രചന പിന്നീട് വ്യക്തമാക്കി.
സന്തുഷ്ടമായിരിക്കുമെന്ന് കരുതിയ വിവാഹജീവിതം തകര്‍ന്നതോടെ ഏറെ വിഷമത്തിലേക്ക് രചന കൂപ്പുകുത്തി. കല്യാണത്തിന് മുന്നോടിയായി ജോലി രാജിവച്ചിരുന്നു. പക്ഷേ വിവാഹം തകര്‍ന്നതോടെ തിരികേ ആ ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് ആര്‍ജെ ആയി മാറുന്നതും മറിമായം വഴി രചന സിനിമയിലേക്ക് എത്തുന്നത്. ഞാനിപ്പോള് വിവാഹം കഴിച്ചതുപോലെ തന്നെയാണ്. വിവാഹം കഴിച്ചത് നൃത്തത്തെയാണെന്ന് മാത്രമെന്നും നടി വ്യക്തമാക്കക്കിയിരുന്നു. ഇപ്പോള്‍ നിറയെ അവസരങ്ങളുമായി നടി സന്തോഷജീവിതമാണ് നയിക്കുന്നത്.