Latest News

പ്രണയത്തിന്റെ ഹൃദയമിടിപ്പുമായി ഷെയിന്‍ നിഗം ചിത്രം 'ഖല്‍ബ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍;പന്ത്രണ്ട് പാട്ടുകളുമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ സാജിദ് യഹിയ

Malayalilife
topbanner
 പ്രണയത്തിന്റെ ഹൃദയമിടിപ്പുമായി ഷെയിന്‍ നിഗം ചിത്രം 'ഖല്‍ബ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍;പന്ത്രണ്ട് പാട്ടുകളുമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ സാജിദ് യഹിയ

ഷെയിന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഖല്‍ബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്നൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  നടനും സംവിധായകനുമായ സാജിദ് യഹിയ ആണ്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു  പ്രണയ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ മുപ്പത്തിരണ്ടോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.പൂര്‍ണ്ണമായും  ആലപ്പുഴയില്‍ ഒരുക്കുന്ന സിനിമയ്ക്ക് പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. 'ജാതിക്ക തോട്ടം' എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈല്‍ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.  പ്രണയത്തിനൊപ്പം ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഒരു ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല..

Read more topics: # qalb,# first look poster
qalb first look poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES