Latest News

ഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍; ഞാനൊരു സിംഗിള്‍ മദര്‍: വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തി 'പുഴു' സംവിധായിക റത്തിന

Malayalilife
 ഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍; ഞാനൊരു സിംഗിള്‍ മദര്‍: വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തി 'പുഴു' സംവിധായിക റത്തിന

പുഴു എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ സംവിധായികയാണ് റത്തീന പി ടി. മമ്മൂട്ടിയ്‌ക്കൊപ്പം പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ നിയമപരമായി താന്‍ വിവാഹമോചിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റത്തീന.

കുറച്ചു പേരുടെ ചോദ്യങ്ങളുടെ മറുപടിയായാണ് നിയമപരമായി വിവാഹമോചിതയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നും വിവാഹമോചിതയായിട്ട് കുറച്ചു നാളുകളായെന്നും റത്തീന പറയുന്നു. നവ്യ നായരും സൗബിന്‍ ഷാഹിറും ഒന്നിക്കുന്ന 'പാതിരാത്രി'യാണ് റത്തീനയുടെ പുതിയ ചിത്രം. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

''രാവിലെ മുതല്‍ മൂന്നാല് പേര്‍ വിളിച്ചു. ഞാന്‍ ലീഗലി ഡിവോഴ്സ്ഡ് ആണോ എന്നു ചോദിക്കുന്നു. എന്നാ പിന്നെ പറഞ്ഞേക്കാം എന്നു വച്ചു. ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍ അതെ, നിയമപരമായി സിങ്കിള്‍ മദര്‍ ആണ്.

ഒറിജിനല്‍ രേഖകള്‍ ശാന്തി വക്കീലിന്റെ കൈയിലുണ്ട്. (വെബ്‌സൈറ്റിലും ലഭ്യമാണ്. JFM courtന്റെയും കുടുംബ കോടതിയുടെയും കേസ് നമ്പര്‍ അത്യാവശ്യക്കാര്‍ക്കു തരാം) ഇനീപ്പോ കല്യാണ ആലോചന വല്ലോം ആണോ? സോറി, തല്‍പ്പര കക്ഷി അല്ല.''

Read more topics: # റത്തീന
puzhu movie director ratheena

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES