സിനിമയിലെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു രംഗം ചിത്രീകരിക്കാന്‍ 60 കോടി രൂപ;രംഗം ചിത്രീകരിക്കുന്നതിനായി വേണ്ടി വന്നത് 30 ദിവസം; അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ 2വിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
സിനിമയിലെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു രംഗം ചിത്രീകരിക്കാന്‍ 60 കോടി രൂപ;രംഗം ചിത്രീകരിക്കുന്നതിനായി വേണ്ടി വന്നത് 30 ദിവസം; അല്ലു അര്‍ജ്ജുന്‍ ചിത്രം പുഷ്പ 2വിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

തെലുഗു സൂപ്പര്‍താരമായ അല്ലു അര്‍ജുന്‍ നായകനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ ഒന്നാം ഭാഗം വലിയ പ്രേക്ഷകപ്രീതി നേടിയാണ് അന്ന് തിയേറ്ററുകള്‍ വിട്ടത്. പുഷ്പരാജ് എന്ന ചന്ദനക്കള്ളക്കടത്തുകാരന്റെ വേഷത്തിലാണ് അല്ലു ചിത്രത്തില്‍ അഭിനയിക്കുന്നത്.ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

സിനിമയിലെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു രംഗം ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ ഏകദേശം 60 കോടി രൂപ ചെലവഴിച്ചുവെന്നാണ് പു റിപ്പോര്‍ട്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനായി 30 ദിവസത്തോളമെടുത്തതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര ആഘോഷവും അതുമായി ബന്ധപ്പെട്ട ഒരു സംഘട്ടനവും ഉള്‍പ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണമായിരുന്നു വമ്പന്‍ ബജറ്റില്‍ നടന്നത്. ഇതിനായി ആഘോഷം സെറ്റിട്ടതായും  റി്‌പ്പോര്‍ട്ട് പുറത്ത് വരുന്നുണ്ട്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം അല്ലു അര്‍ജുന് ലഭിച്ചത് പുഷ്പ: ദ റൈസിലെ അഭിനയത്തിനാണ്. ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് ആദ്യ ഭാഗം സൃഷ്ടിച്ചത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പുഷ്പ 3 ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. സിനിമയ്ക്ക് പുഷ്പ 3 റോറ് എന്നാണ് പേരിട്ടിരിക്കുന്നതും എന്നും അഭ്യൂഹങ്ങളുണ്ട്. പുഷ്പ 2 ന് ബോക്‌സോഫീസില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എന്നും സൂചനകളുണ്ട്.

Read more topics: # പുഷ്പ 2.
pushpa 2 60 core

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES