മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ്. നന്ദനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ ഇടം നേടിയ പൃഥിരാജ് ഇന്ന് താരമൂല്യമുളള യുവനടന്മാരില്‍ ഒരാള്‍ എന്നതിലുപരി മികച്ച ഒരു സംവിധായകനുമാണ് എന്ന് ലൂസിഫറിലൂടെ തെളിയിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളെയും വളരെ പക്വതയോടെ കാണുന്ന പൃഥ്വി താന്‍ ജീവിതത്തില്‍ ഏറ്റവുമധികം ടെന്‍ഷനിച്ച് നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കയാണ്.
നടന്‍ പൃഥിരാജിന്റെ നട്ടെല്ലെന്ന് പറയാവുന്ന ആളാണ് ഭാര്യ സുപ്രിയ. സംവിധാന കുപ്പായം അണിഞ്ഞപ്പോഴും നിര്‍മ്മാതാവായി മാറിയപ്പോഴും പൃഥിരാജിന് എല്ലാ പിന്തുണയും നല്‍കിയത് സുപ്രിയ തന്നെയാണ്. തന്റെയും പൃഥ്വിയുടെയും മകള്‍ ആലിയുടെയും വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ലൂസിഫര്‍ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ സുപ്രിയ പങ്കുവച്ചിരുന്നു. പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ലെങ്കിലും സുപ്രിയ വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. മലയാളസിനിമയില്‍ കൃത്യമായ പക്വതയും ലക്ഷ്യങ്ങളും ഉളള നടനാണ് പൃഥ്വിരാജ്. അഭിനയത്തില്‍ ചുവടുറപ്പിച്ച താരം സംവിധാനത്തിലേക്കും കടന്നു. തന്റെ ജീവിതത്തില്‍ കൃത്യമായ പ്ലാനിങ്ങോടെയാണ് പൃഥ്വിരാജ് മുന്നോട്ടു പോകുന്നത്. മകളോടും ഭാര്യ സുപ്രിയയോടും ഉളള ഇഷ്ടം പല അഭിമുഖങ്ങളിലും താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ ജീവിതത്തില്‍ ഏറ്റവുമധികം ടെന്‍ഷനടിച്ച സമയത്തെക്കുറിച്ച് പൃഥ്വി തുറന്നു പറഞ്ഞിരിക്കയാണ്. തന്റെ ആദ്യ സിനിമ സംവിധാനത്തിലോ അഭിനയിക്കുമ്പോഴോ ഒന്നുമല്ല താന്‍ അത്രയധികം ടെന്‍ഷന്‍ അടിച്ചതെന്ന് താരം പറയുന്നു.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ച 48 മണിക്കൂറിനെ പറ്റി തുറന്നു പറഞ്ഞിരിക്കയാണ് താരം. മകള്‍ ആലി എന്ന അലംകൃതയുടെ ജനനസമയത്താണ് താന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചതെന്ന് പൃഥ്വി പറയുന്നു. എഫ് എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. കുറച്ച് കോംപ്ലിക്കേഷന്‍സ് ഉണ്ടായിരുന്നു. ആ 48 മണിക്കൂര്‍ എങ്ങനെയാണ് കടന്നു പോയതെന്നറിയില്ല. ഇത്തരം കാര്യങ്ങളൊന്നും തന്റെ കയ്യില്‍ നില്‍ക്കുന്നതല്ലല്ലോയെന്നായിരുന്നു ആ സമയത്ത് ഓര്‍ത്തത്. മകളുടെ ജനനത്തിന് ശേഷം താന്‍ കുറച്ച് സോഫ്റ്റായിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു. ആര്‍ക്കും അത്ര പെട്ടെന്നൊന്നും തന്നെ പേടിപ്പിക്കാനാകില്ലെന്നും എന്നാല്‍ മകളെ തനിക്ക് പേടി ഉണ്ടെന്നും അദ്ദേഹം പറയുന്നു. പെട്ടെന്ന് സങ്കടം വരുന്ന ഒരു പ്രകൃതക്കാരനാണ് താനെന്നും പൃഥ്വി കൂട്ടിച്ചേര്‍ക്കുന്നു.