Latest News

'വാഴ 2' വിലെ 'കുട്ടിപ്പട്ടാളം' താരം; അന്ന് സുബിയുടെ കൂടെ വേദിയില്‍ തരംഗമായ വേദ ശങ്കര്‍; ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി വെള്ളിത്തിരയില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalilife
 'വാഴ 2' വിലെ 'കുട്ടിപ്പട്ടാളം' താരം; അന്ന് സുബിയുടെ കൂടെ വേദിയില്‍ തരംഗമായ വേദ ശങ്കര്‍; ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി വെള്ളിത്തിരയില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

വാഗതര്‍ അണിനിരന്ന 'വാഴ 2' ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൊയ്യുമ്പോള്‍, ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയാണ്. കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത് അഷ്‌ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വേദ ശങ്കറാണ്. ചിത്രത്തില്‍ ഇന്‍സ്റ്റഗ്രാം താരം അലന്‍ ബിന്‍ സിറാജ് അവതരിപ്പിച്ച അലന്റെ സഹോദരിയായി എത്തിയ വേദയെ മലയാളി പ്രേക്ഷകര്‍ ഇതിനു മുന്‍പേ കണ്ടുപരിചിതരായതാണ്. 

 അന്തരിച്ച പ്രിയ താരം സുബി സുരേഷ് അവതാരകയായിരുന്ന സൂര്യ ടിവിയിലെ 'കുട്ടിപ്പട്ടാളം' എന്ന ഷോയിലൂടെയാണ് വേദ ആദ്യമായി ആസ്വാദക ശ്രദ്ധ നേടുന്നത്. വാഴ 2 ഹിറ്റായതോടെ വേദയുടെ ഷോയിലെ പഴയ കുസൃതികളും സിനിമയിലെ രംഗങ്ങളും ചേര്‍ത്തുവെച്ചുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പല വീഡിയോകള്‍ക്കും താഴെ സാക്ഷാല്‍ വേദ തന്നെ കമന്റുകളുമായി എത്തുന്നതും ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. 

സിനിമയില്‍ പത്താം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാലഘട്ടമാണ് വേദ അവതരിപ്പിക്കുന്നതെങ്കിലും ജീവിതത്തില്‍ ഈ താരം ഇപ്പോഴും ഒരു സ്‌കൂള്‍ കുട്ടിയാണ്. വേനലവധിക്ക് ശേഷം വേദ എട്ടാം ക്ലാസിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ഈ വലിയ വിജയം തേടിയെത്തിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ പക്വതയാര്‍ന്ന അഭിനയത്തിലൂടെ വേദ പ്രേക്ഷകരുടെ കൈയടി നേടിക്കഴിഞ്ഞു. 

2024-ല്‍ പുറത്തിറങ്ങി വന്‍ വിജയമായ 'വാഴ'യുടെ രണ്ടാം ഭാഗമായാണ് വാഴ 2 എത്തിയത്. ആദ്യ ഭാഗത്തിന്റെ ടാഗ്ലൈന്‍ 'ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്' എന്നായിരുന്നെങ്കില്‍, രണ്ടാം ഭാഗത്തിന് 'ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ടാഗ്ലൈന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ സഹോദരബന്ധത്തിന്റെ ആഴവും നര്‍മ്മവും ചര്‍ച്ച ചെയ്യുന്ന ചിത്രം സമീപകാലത്തെ ഏറ്റവും വലിയ ജനപ്രീതിയാര്‍ജ്ജിച്ച സിനിമകളിലൊന്നായി മാറിക്കഴിഞ്ഞു.

 

vaazha 2 teenage actor veda shankar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES