Latest News

പൃഥ്വിരാജ് ലാല്‍ജോസ് കൂട്ടുക്കെട്ടില്‍ പുതിയ ചിത്രം; പ്രഖ്യാപനം നടത്തിയത് നാല്‍പത്തിയെന്നിന്റെ വിജയാഘോഷത്തില്‍

Malayalilife
പൃഥ്വിരാജ് ലാല്‍ജോസ് കൂട്ടുക്കെട്ടില്‍ പുതിയ ചിത്രം;  പ്രഖ്യാപനം നടത്തിയത്  നാല്‍പത്തിയെന്നിന്റെ വിജയാഘോഷത്തില്‍


ലാല്‍ ജോസ് ഒരുക്കിയ 25-ാം ചിത്രമായ  നാല്‍പത്തിയൊന്നിന്  ഇതിനോടകം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ വിജയം പൃഥ്വിരാജിനൊപ്പം ആഘോഷിച്ചിരിക്കുകയാണ് ലാല്‍ ജോസും സംഘവും. ബിജു മേനോനും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നാല്‍പത്തിയൊന്നിന്റെ വിജയാഘോഷം നടന്നത്. ഒപ്പം പുതിയ സിനിമയുടെ പ്രഖ്യാപനവും നടന്നു. 

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ലാല്‍ ജോസാണ്. തിരക്കഥ ഒരുക്കുന്നത് നാല്‍പത്തിയൊന്നിന്റെ തിരക്കഥ കൃത്തായ പി ജി പ്രഗീഷും. പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും പൃഥ്വിരാജും ലാല്‍ ജോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

 

Read more topics: # pruthviraj ,# and laljose
pruthviraj and laljose

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES