സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. ദമ്പതികള്‍ ഒന്നിച്ച് എത്തിയ ട്രാന്‍സ് എന്ന ചിത്രം തീയറ്ററുകളില്‍ മുന്നേറുന്നതിന് ഇടയിലാണ് കൊറോണ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ഇപ്പോള്‍ ലോക്ഡൗണില്‍ ദമ്പതികള്‍ ഒന്നി്ച്ച് കൊച്ചിയിലെ ഫഌറ്റിലാണ് സമയം ചിലവിടുന്നത്. നായ്ക്കുട്ടി ഓറിയോയും ഇവര്‍ക്കൊപ്പമുണ്ട്. സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടില്ലാത്ത ഫഹദിന്റെ വിശേഷങ്ങള്‍ നസ്രിയ തന്റെ അക്കൗണ്ടിലൂടെയാണ് പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ ഫഹദിന്റെ പുതിയൊരു ചിത്രം നസ്രിയ പങ്കുവച്ചിരിക്കയാണ്.
വീട്ടിലെ സോഫയില്‍ ചാരിക്കിടക്കുന്ന ഫഹദിന്റെ ചിത്രമാണ് നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ഇതിന് കമന്റുകളുമായി ഫഹദിന്റെ സഹോദരിയും നസ്രിയയുടെ നാത്തൂനുമായ അഹ്മദ ഫാസില്‍ രംഗത്തെത്തിയിട്ടുണ്ട്. ഫഹദിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച നസ്രിയയ്ക്ക് നാത്തൂന്‍ അഹ്മെദാ ഫാസില്‍ നല്‍കിയ കമന്റ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുകയാണ്. ഫഹദ് പാട്ടു കേള്‍ക്കുകയാണോ അതോ ഉറങ്ങുകയാണോ എന്നാണ് സഹോദരിയുടെ ചോദ്യം. രണ്ടുമല്ല ഫഹദ് ദിവാ സ്വപ്നം കാണുകയാണെന്ന് നസ്രിയയുടെ മറുപടി. ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാനും കമന്റ് ചെയ്തിട്ടുണ്ട്. വീട്ടിലെ പുതിയ ഫര്‍ണിച്ചറിലാണ് ഫര്‍ഹാന്റെ കണ്ണുടക്കിയത്.
രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫഹദ് അറിയാതെയാണോ ഈ ചിത്രമെടുത്തതെന്നാണ് ആരാധകരുടെ സംശയം. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത ഫഹദ് ഫാസിലിനെ ഇങ്ങനെയെങ്കിലും കാണാമല്ലോ എന്നാണ് മറ്റു ചിലര്‍ പറയുന്നത്.