Latest News

നീലാംബരി എന്ന സീരിയലിലൂടെ സിനിമയിലേക്ക് എത്തി; പ്രണയവിവാഹമാണോ എന്ന സംശയിക്കാൻ തക്കമുള്ള ഒരു കല്യാണം; വിദ്യ വിനു മോഹന്റെ ജീവിതവും കല്യാണവും

Malayalilife
നീലാംബരി എന്ന സീരിയലിലൂടെ സിനിമയിലേക്ക് എത്തി; പ്രണയവിവാഹമാണോ എന്ന സംശയിക്കാൻ തക്കമുള്ള ഒരു കല്യാണം; വിദ്യ വിനു മോഹന്റെ ജീവിതവും കല്യാണവും

ലച്ചിത്ര താരം വിനുമോഹനറെ ഭാര്യയും പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരവുമാണ് വിദ്യമോഹന്‍. ചെറിയ വേഷങ്ങൾ ആണെന്ന്കിലും തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചു. മിനിസ്ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടിയാണ് വിദ്യ വിനു മോഹൻ. ഹരിനാരായണൻ സംവിധാനം ചെയ്ത നീലാമ്പരി എന്ന ചിത്രത്തിൽ സഹനടിയായിരുന്നു താരം സിനിമയിലേക്ക് വന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത എൻറെ പെണ്ണ് എന്ന പരമ്പരയിൽ ഭാമ എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു. 'ചെറിയ കള്ളനും വലിയ പോലീസും', 'മഹാരാജ ടാക്കീസ്', 'എം.എൽ.എ. മാണി: പത്താം ക്ലാസ്സും ഗുസ്തിയും', 'ഈ തിരക്കിനിടയിൽ' എന്നിവയാണ് അവർ അഭിനിയിച്ച മറ്റു ചിത്രങ്ങൾ. 'നേർ എതിർ' എന്ന തമിഴ് ചിത്രത്തിലും വള്ളി എന്ന തമിഴ് പരമ്പരയിലും വിദ്യ അഭിനയിച്ചിട്ടുണ്ട്, 2015 ൽ പുറത്തിറങ്ങിയ പ്രിയ എന്ന കന്നട ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു. ഉണ്ണിമായ എന്ന ഹൊറർ സീരിയലിലൂടെയാണ് വിദ്യ മിനി സ്ക്രീനിന്റെയും ആരാധന കൂടുതൽ ഏറ്റുവാങ്ങിയത്. 

ഇരുവരും സീരിയൽ സിനിമ ഇൻഡസ്ടറി ആയത്കൊണ്ട് തന്നെ ഇരുവരും പ്രണയിച്ചാണോ കല്യാണം കഴിച്ചത് എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. അന്നൊക്കെ മീഡിയയിൽ ചർച്ച ആയ വിഷയവുമാണ് ഇത്. 2013 ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. വിവാഹശേഷം പ്രണയത്തിൽ ആയ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. വിവാഹത്തിന് ശേഷവും പ്രണയിക്കാം എന്ന് കാണിച്ചു തന്ന ദമ്പതികളാണ് ഇവർ. ഇരുവരും ഫോട്ടോഷൂട്ടുകളും മറ്റും നടത്തി ഇൻസ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യാറുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് പൊതുവെ ഹിറ്റാകാറുള്ളത്. ഇപ്പോഴും ഇരുവരും തമ്മിലുള്ള റൊമാന്റിക് മൊമൻറ്സ് ആണ് ആരാധകർ ഏറ്റെടുത്തത്. ഒരിക്കൽ കെയർ ഓൾവെയ്‌സ് കെയർ എന്ന ക്യാപ്‌ഷൻ ആണ് വിദ്യ ചിത്രത്തിന് നൽകിയിരുന്നത്. വിദ്യ വന്ന ശേഷമാണ് തൻറെ ജീവിതത്തിൽ അടുക്കും ചിട്ടയും വന്നത് എന്ന് വിനു ഒരിക്കൽ പറഞ്ഞിരുന്നു. ഇരുവരുടെയും ജീവിതത്തിലെ കെമിസ്ട്രി വളരെ മനോഹരം ആയിട്ടുണ്ട് എന്നാണ് പൊതുവെ ഉള്ള ചിത്രങ്ങൾക്ക് ആരാധകർ പറയുന്നത്. 

മലയാളത്തിന് ലോഹിതദാസ് നല്‍കിയ നടനാണ് വിനു മോഹന്‍. ആദ്യ ചിത്രമായ നിവേദ്യത്തിലെ മോഹനകൃഷ്ണനെന്ന ലജ്ജാലുവായ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചാണ് വിനു പ്രേക്ഷകഹൃദയം കവര്‍ന്നത്. അന്തരിച്ച നാടകചലച്ചിത്രപ്രവര്‍ത്തകന്‍ മോഹന്റെയും നടി ശോഭാ മോഹന്റേയും മകനായ വിനുമോഹന്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകനും നടന്‍ സായികുമാരിന്റെ മരുമകനുമായ വിനു ഈ ലേബലുകളിലൊന്നുമല്ല സിനിമയില്‍ ചുവടുറപ്പിച്ചത്. സുല്‍ത്താന്‍, ചട്ടമ്പിനാട് , സൈക്കിള്‍, ദലമര്‍മരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് വിനുവിന്റെ ശ്രദ്ധേയമായ സിനിമകള്‍. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയാണ് വിദ്യ. ഈ തിരക്കിനിടയില്‍ എന്ന ചിത്രത്തില്‍ വിനുമോഹനും വിദ്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍ അടുത്തതെന്ന് കരുതപ്പെടുന്നു.

vinu vidhya serial malayalam movie actor couples

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES