Latest News

വിജയ് സേതുപതി ചിത്രം 96 തന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപിച്ച്   യുവാവ് രംഗത്ത്; ചിത്രത്തില്‍ പറയുന്നത് തന്റെ ജീവിതകഥയാണ്; നിര്‍മാതാവ് നന്ദകുമാര്‍ കഥ മോഷ്ടിച്ചതാണെന്നും യുവാവ്; തന്റെ കഥയില്‍ ഇതിലും നന്നായി സിനിമ ഇറക്കും; തീയറ്ററുകളില്‍ മുന്നേറുന്ന ചിത്രം വിവാദത്തിലേക്ക്

Malayalilife
 വിജയ് സേതുപതി ചിത്രം 96 തന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപിച്ച്   യുവാവ് രംഗത്ത്; ചിത്രത്തില്‍ പറയുന്നത് തന്റെ ജീവിതകഥയാണ്; നിര്‍മാതാവ് നന്ദകുമാര്‍ കഥ മോഷ്ടിച്ചതാണെന്നും യുവാവ്; തന്റെ കഥയില്‍ ഇതിലും നന്നായി സിനിമ ഇറക്കും; തീയറ്ററുകളില്‍ മുന്നേറുന്ന ചിത്രം വിവാദത്തിലേക്ക്

വിജയ് സേതുപതി ചിത്രം 96 മോഷ്ടിച്ചതാണെന്ന ആരോപണമായി യുവാവ് രംഗത്ത്. ചെന്നൈ സ്വദേശിയയായ  വിച്ചു എന്നയാളാണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവിനോട് ഈ കഥ പറഞ്ഞിരുന്നുവെന്ന് വിച്ചു വെളിപ്പെടുത്തി. അത് മോഷ്ടിച്ചാണ് 96 നിര്‍മിച്ചിരിക്കുന്നതെന്ന് വിച്ചു ആരോപിച്ചു.

വിച്ചുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ''മികച്ച പ്രതികരണം നേടുന്ന 96 എന്ന സിനിമ എന്റെ കഥയാണ്. അക്ഷരാര്‍ത്ഥത്തില്‍ എന്റെ കഥ. ഞാന്‍ ജീവിച്ച എന്റെ കഥ. നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവായ നന്ദഗോപാലിനോട് ഞാന്‍ ഈ കഥ പറഞ്ഞിരുന്നു. ഇക്കാര്യം ഇപ്പോള്‍ പറയുന്നത് വെറും പ്രശസ്തിക്കു വേണ്ടിയല്ല. എനിക്കും എന്റെ കുടുംബത്തിനും അത് ആവശ്യമില്ല. ജനങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തമിഴ് സിനിമാലോകം എത്രത്തോളം അധപതിച്ചതാണെന്ന് ജനങ്ങള്‍ മനസിലാക്കണം.'

'കഴിവുള്ളവര്‍ക്ക് അവസരം നല്‍കില്ല. മറിച്ച് അത്തരം ആളുകളില്‍ നിന്ന് മോഷ്ടിക്കും. യഥാര്‍ത്ഥത്തില്‍ ഛായാഗ്രഹകനായ ചിത്രത്തിന്റെ സംവിധായകന്‍ പ്രേമിനെ ഞാന്‍ വെല്ലുവിളിക്കുന്നു. ഈ കഥ ഞാന്‍ വീണ്ടും സിനിമയാക്കും. നിങ്ങളുടെ സിനിമയേക്കാള്‍ വലുതും മികച്ചതും ആയിരിക്കും ആ ചിത്രം. ഒരു പക്ഷേ, ഇക്കാര്യം നിങ്ങളുടെ ചെവിയില്‍ എത്തില്ലായിരിക്കാം. എന്നാല്‍ നിങ്ങളെക്കാള്‍ മികച്ചത് ഞാനാണെന്ന് തെളിയിച്ചതിനു ശേഷം ഇത് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം. നിര്‍മാതാവ് നന്ദഗോപാലിനും സംവിധായകന്‍ പ്രേമിനും നന്ദിയുണ്ട്. നിങ്ങളെപ്പോലെയുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ഊര്‍ജം നശിച്ചു പോയേനെ!'

Read more topics: # vijay sethupathi film
vijay sethupathi film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES