Latest News

വൈകല്യങ്ങളെ കഴിവുകള്‍കൊണ്ട് തോല്‍പ്പിച്ച ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി; മഹാദേവക്ഷേത്ര നടയില്‍ ആയിരങ്ങളെ സാക്ഷിയാക്കി താലി ചാര്‍ത്തിയത് മിമിക്രി കലാകാരന്‍ അനുപ്; ആശംസയര്‍പിച്ച് സിനിമാ ലോകം

Malayalilife
 വൈകല്യങ്ങളെ കഴിവുകള്‍കൊണ്ട് തോല്‍പ്പിച്ച ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി; മഹാദേവക്ഷേത്ര നടയില്‍ ആയിരങ്ങളെ സാക്ഷിയാക്കി താലി ചാര്‍ത്തിയത് മിമിക്രി കലാകാരന്‍ അനുപ്; ആശംസയര്‍പിച്ച് സിനിമാ ലോകം

വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. ഇന്ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം.മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍.

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് ഗാനാലാപനരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരിയുടെ ഹൃദയം കീഴടക്കിയ അനൂപും കലാകരനാണ്. അനൂപ് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് വച്ചത്.

വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്. വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് പറയുന്നു.

ഉദയനാപുരം ഉഷാനിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് തനിക്കായി ഒരു ഇടംകണ്ടെത്തിയത്.

കല്യാണത്തിന് മുന്‍പ് വച്ച വ്യവസ്ഥകളില്‍ നിന്ന് സന്തോഷ് വ്യതിചലിച്ചതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. വിവാഹശേഷം സംഗീത പരിപാടി നടത്താതെ സംഗീത അദ്ധ്യാപികയായി ജോലി നോക്കിയാല്‍ മാത്രം മതിയെന്നും സന്തോഷ് പറഞ്ഞു.കൂടാതെ വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് വാക്ക് തന്നിട്ടും പിന്നീട് സന്തോഷിന്റെ ബന്ധുവീട്ടില്‍ താമസിക്കണമെന്ന് വാശിപിടിച്ചെന്നും ഗായിക പറഞ്ഞു. ഇതോടെ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്‌കാരവും നേടി. തുടര്‍ന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി പാട്ടുകള്‍ വിജയലക്ഷ്മിയുടേതായി പുറത്തു വന്നു. അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയില്‍ വിദഗ്ദയാണ് വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതത്തിലും അഗാധമായ അറിവും ഈ കലാകാരിക്ക് ഉണ്ട്.

vaikom vijayalekshmi-wedding today

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES