ഒഴിമുറിയ്ക്ക് ശേഷം മധുപാല്‍ ചിത്രത്തില്‍ ശ്വേത മേനോന്‍; ഒരു കുപ്രസിദ്ധ പയ്യന്‍ നവംബര്‍ 9 ന് എത്തും

Malayalilife
ഒഴിമുറിയ്ക്ക് ശേഷം മധുപാല്‍ ചിത്രത്തില്‍ ശ്വേത മേനോന്‍; ഒരു കുപ്രസിദ്ധ പയ്യന്‍ നവംബര്‍ 9 ന് എത്തും

ഒഴിമുറിയ്ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്വേത മേനോന്‍. 2012 ല്‍ പുറത്തിറങ്ങിയ ഒഴിമുറിയിലും ശ്വേത മേനോന്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ടൊവീനോ തോമസ് നായകനാക്കി മധുപാല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍.

ചിത്രത്തില്‍ ഡോ. രേണുക സുബ്രഹ്മണ്യം എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ശ്വേതയുടെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം.

അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍. നെടുമുടി വേണു, ശരണ്യ, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം പകര്‍ന്നിരിക്കുന്നത്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. നവംബര്‍ ഒന്‍പതിന് ചിത്രം തിയേറ്ററുകളിലെത്തും.ഡോ. രേണുക സുബ്രഹ്മണ്യം ആയി ശ്വേത മേനോന്‍. ഒരു കുപ്രസിദ്ധ പയ്യന്‍ നവംബര്‍ 9 ന് തിയേറ്ററുകളില്‍

swetha-menon new movie ozhimuri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES