ഇപ്പോൾ മലയാളത്തിലെ യുവ നായികമാരിൽ പേരുകേട്ട വ്യകതിയാണ് സ്വാസിക വിജയ്. വേറിട്ട അഭിനയമികവും അഭിനയ ശൈലിയുമാണ് താരത്തിനെ ശ്രദ്ധേയമാക്കിയത്. സ്വാസിക എന്ന പേര് പോലും വ്യത്യസ്ത നിറഞ്ഞ ഒന്നാണ്. ഇത് കാരണം തന്നെ ഒരുപാട് ശ്രദ്ധ നേടിയിട്ടുണ്ട് താരം. സ്വാസിക എന്നത് സിനിമയിൽ വന്നിട്ട് എടുത്ത പേരാണ്. യഥാർത്ഥ പേര് പൂജാ വിജയ് എന്നാണ്. ഇന്ത്യൻ നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് പൂജ വിജയ് എന്ന സ്വാസിക വിജയ്. സീരിയൽ - സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌കീൻ ആരാധകർ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്‌ക്രീൻ ആരാധകർ തേപ്പുകാരി എന്ന ഓമന പേര് നൽകിയുമാണ് താരത്തെ വിളിക്കുന്നത്. കൈലൊതുങ്ങുന്ന സീരിയലുകളിൽ അഭിനയിച്ച താരം അഞ്ചോളം സീരിയലിൽ അഭിനയിച്ചു. പക്ഷെ ഇതിൽ നിന്നൊക്കെ സീത എന്ന സീരിയൽ എന്നും വേറിട്ട് തന്നെ നിൽക്കും. മുഖ കുരു കാരണം സിനിമയിൽ നല്ല കഥാപാത്രം കിട്ടില്ല എന്നുള്ള വിശ്വാസം തകർത്ത ഒരു നടി സായി പല്ലവിയാണേൽ ഒന്ന് സ്വാസികയാണ്.
പ്രധാനമായും മലയാള സിനിമകളിലും ടെലിവിഷനിലും സിനിമകളിലും പ്രത്യക്ഷ പെട്ട നടി ജനിച്ചത് 1991 ലാണ്. എറണാകുളത്ത് വിജയകുമാറിന്റെയും ഗിരിജയുടെയും മകളായാണ് താരം ജനിച്ചത്. താരത്തിന് ആകാശ് എന്ന് പേരുള്ള ഒരു സഹോദരനുണ്ട്. താരം നിർമല കോളേജിൽ നിന്നും ലിറ്ററേച്ചർ ആണ് പഠിച്ചത്. പിന്നീട് നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടു വയസുമുതൽ തന്നെ ഡാൻസ് പഠിക്കുന്ന ഒരു കുട്ടിയാണ് സ്വാസിക. ഏതാനും തമിഴ്, തെലുങ്ക് ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുള്ള താരം 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. വസന്തി എന്ന ചിത്രത്തിലെ ടൈറ്റിൽ റോളിനായി 2020 ലെ മികച്ച കഥാപാത്ര നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. ഈ കഥാപാത്രം നിരവധി അംഗീകാരം നേടികൊടുത്തതാണ്.
സിനിമയിൽ ഒരു ഇടം നേടുന്നതിന് വളരെ മുൻപ് തന്നെ ടി വി യിൽ ഒരു താരമായിരുന്നു സ്വാസിക. അഭിനയത്തിന് മുൻപ് തന്നെ അവതാരകയായി വന്ന വ്യകതിയാണ് സ്വാസിക. 2014 ൽ ജീവൻ ടിവിയിൽ ഒരു ഷോ അവതരിപ്പിച്ചു. പിന്നീട് മഴവിൽ മനോരമയിലെ ധത്തുപുത്രി എന്ന ടെലിവിഷൻ സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചില പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. അടുത്ത ടിവി സീരിയലായ മൈ മരുമകൻ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തു. 2017 ൽ ഏഷ്യാനെറ്റിലെ ചിന്തവിഷ്ടായ സീത മലയാളി പ്രേക്ഷകർക്കിടയിൽ പ്രശസ്തി വർദ്ധിപ്പിക്കുകയും നിരവധി പ്രശംസകൾ നേടുകയും ചെയ്തു. പ്രണയിനി എന്ന സീരിയലിൽ ഒപ്പിട്ടെങ്കിലും പിന്നീട് ഒഴിവായി. പ്രധാനമായും ഒരു നർത്തകിയെന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമുള്ള താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയുമായിട്ടുണ്ട്. കൂടാതെ ചില പരസ്യങ്ങൾ, ഡാൻസ്-മ്യൂസിക് വീഡിയോ നാടകങ്ങൾ, ഹ്രസ്വചിത്രങ്ങൾ, ആൽബങ്ങൾ, ഡാൻസ് കവറുകൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.
ഇടയ്ക്ക് സ്വാസികയുടെ വിവാഹത്തെകുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉണ്ടായിരുന്നു. എന്നാൽ നടി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നടൻ ബദ്രിനാഥിന് ഒപ്പമുള്ള ഒരു ചിത്രം പങ്ക് വച്ചുകൊണ്ട് എത്തിയപ്പോൾ ആണ് സോഷ്യൽ മീഡിയ സ്വാസികയുടെ വിവാഹം ആണോ എന്ന രീതിയിൽ ചർച്ചകൾ ആരംഭിച്ചത്. സ്വാസികയുടെ വിവാഹത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. എന്നാൽ നടി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നടൻ ബദ്രിനാഥിന് ഒപ്പമുള്ള ഒരു ചിത്രം പങ്ക് വച്ചുകൊണ്ട് എത്തിയപ്പോൾ ആണ് സോഷ്യൽ മീഡിയ സ്വാസികയുടെ വിവാഹം ആണോ എന്ന രീതിയിൽ ചർച്ചകൾ ആരംഭിച്ചത്.