Latest News

"അന്നെനിക്ക് മുയല്‍പ്പല്ലുണ്ടായിരുന്നപ്പോള്‍''; പഴയകാല ചിത്രം പങ്കുവച്ച് ശ്രദ്ധ കപൂർ

Malayalilife

ബോളിവുഡിൽ ശ്രദ്ധേയമായ താരമാണ് ശ്രദ്ധ കപൂർ. 'തീന്‍ പത്തി' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് താരം ചുവട് വച്ചത്. അതേ സമയം ശ്രദ്ധ ആദ്യമായി നായികയായി എത്തിയ ചിത്രമാണ്  'ലവ് കാ ദ എന്‍ഡ്' ആയിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുകയും ചെയ്‌തു. 013ൽ പുറത്തിറങ്ങിയ ആഷിഖ്  2 എന്ന ചിത്രം ശ്രദ്ധ കപൂറിന് വൻ ജനപ്രീതി നേടിക്കൊടുത്തത്. എന്നാൽ ഈ ലോക്ക് ഡൗൺ കാലത്ത് പഴയകാല ചിത്രവുമായി എത്തിയിരിക്കുകയാണ് ശ്രദ്ധ. 

"അന്നെനിക്ക് മുയല്‍പ്പല്ലുണ്ടായിരുന്നപ്പോള്‍." എന്നാണ് ശ്രദ്ധ ചിത്രത്തിന് ചുവടെ നൽകിയിരിക്കുന്ന കുറിപ്പ്. സെലബ്രിറ്റികള്‍ ഉൾപ്പെടെ നിരവധിയേറെ പേരാണ് താരത്തിന്റെ  ചിത്രത്തിന് ലൈക്കുമായി രംഗത്ത്  എത്തിയിരിക്കുന്നത്. ശ്രദ്ധ ഇതിന് മുൻപും പഴയകാല ചിത്രങ്ങളുമായി ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. നിഅവധി ചിത്രങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ശ്രദ്ധയുടെ  അവസാനചിത്രം പ്രഭാസ് നായകനായ 'സാഹോ' ആയിരുന്നു. 

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES