Latest News

കാസറ്റ് കൊടുക്കാൻ പോകുന്നു എന്ന് പറഞ്ഞ് ഒളിച്ചോടി കല്യാണം കഴിച്ചു; റിയാസ് ഖാന്റെ പ്രണയവും കല്യാണവും

Malayalilife
കാസറ്റ് കൊടുക്കാൻ പോകുന്നു എന്ന് പറഞ്ഞ് ഒളിച്ചോടി കല്യാണം കഴിച്ചു; റിയാസ് ഖാന്റെ പ്രണയവും കല്യാണവും

തൊരു നടനും അവരവരുടെ ശരീരം നന്നായി സൂക്ഷിക്കേണ്ട കടമയുണ്ട്. അതിലൂടെയാണ് ഇവർ യുവത്വവും സൗന്ദര്യവും എല്ലാം നിലനിർത്തുന്നത്. നായകന്മാർക്ക് മാത്രമല്ല പ്രതിനായകന്മാരും ശരീരം നന്നായി സൂക്ഷിക്കുന്നവരാണ്. വില്ലൻമാരിൽ എന്നും പേര് ഉയർന്നു കേൾക്കുന്ന ഒരാളാണ് റിയാസ് ഖാൻ. മസില്‍മാനായ വില്ലന്‍ വേഷങ്ങളായിരുന്നു കൂടുതലായും താരത്തിന് ലഭിച്ചിരുന്നത്. തമിഴില്‍ നിന്നുമാണ് കരിയര്‍ ആരംഭിച്ചതെങ്കിലും മലയാളത്തില്‍ താരം തിളങ്ങി നിന്നിരുന്നു. ഇന്നും അതേ മസിലോടെ യുവതത്തോടെ നിൽക്കുന്ന ഒരു താരം കൂടിയാണ് റിയാസ് ഖാൻ. ചില തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെ രംഗപ്രവേശം. പിന്നീട് വർഷങ്ങൾക്കു ശേഷം ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ വീണ്ടും എത്തിച്ചേർന്നു. ഹിന്ദി ഗജിനി പതിപ്പിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. തമിഴ് നടി ഉമയാണ് റിയാസിന്റെ ഭാര്യ. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 29 വര്‍ഷങ്ങളായി. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് റിയാസ് ഖാനും ഭാര്യയും കൂടി പുറത്ത് വിട്ട വീഡിയോയിലാണ് തങ്ങളുടെ പ്രണയകഥ താരദമ്പതിമാര്‍ വെളിപ്പെടുത്തുന്നത്. ആദ്യമായി കണ്ടുമുട്ടിയതും ഒളിച്ചോടി കല്യാണം കഴിച്ച കാര്യങ്ങളുമൊക്കെ ഉമയും റിയാസും പറയുന്നു. ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ അതിവേഗം വൈറലായി മാറിയത്. 

റിയാസ് ഖാന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു ഉമാ. ഇങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. നിങ്ങളുടെ അനിയത്തിയെ കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല. എന്നാല്‍ നിങ്ങളെ കണ്ടപ്പോള്‍ കല്യാണം കഴിക്കണമെന്ന് തന്നെ ആഗ്രഹിച്ചിരുന്നു എന്നാണ് ഉമാ റിയാസിനോട് പറഞ്ഞത്. അധിക നാൾ പുറകെ നടക്കാതെ തന്നെ ഇരുവരും ഇഷ്ടത്തിലാവുക ആയിരുന്നു. ഒളിച്ചോടി കല്യാണം ആയിരുന്നു എന്നും അത് തന്നെയാണ് ഏറ്റവും രസകരമായ സംഭവമെന്നും ദമ്പതികൾ പറയുന്നു. ഒലോച്ചോടിയ കഥയാണ് വ്യത്യാസം. വീട്ടിൽ നിന്നും മതിൽ ചാടിയോ അല്ലെങ്കിൽ രാത്രിയോ ഒന്നുമല്ല പോയത്. രാവിലെ അതും വീട്ടുകാരോട് പുറത്തുപോകുവാണെന്ന് പറഞ്ഞിട്ടാണ് ഉമാ വീട്ടിൽ നിന്ന് ഇറങ്ങിയത്. കടയിൽ കാസറ്റ് കൊടുക്കാനെന്നു പറഞ്ഞായിരുന്നു ഉമാ ഇറങ്ങിയത്. പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു എന്ന് പിന്നീടാണ് വീട്ടുകാർക്ക് മനസിലായത്. പിന്നീട് വീട്ടുകാരൊക്കെ നല്ലപോലെ സഹകരിക്കാൻ തുടങ്ങി. എന്നാലും കഷ്ടപ്പാടുകൾ തുടക്കക്കാർ എന്ന നിലയിൽ രണ്ടാളും അനുഭവിച്ചിട്ടുണ്ട് നല്ലപോലെ.

വിവാഹം കഴിഞ്ഞ സമയത്ത് ഇരുവർക്കും ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമയോ ഷോകളോ രണ്ടാൾക്കും ഇല്ലായിരുന്നു. അങ്ങനെ ഒരു കേബിള്‍ ടിവി നടത്തിയിരുന്നു. അതിൽ നിന്നുള്ള തുച്ഛമായ പൈസയിലാണ് ജീവിച്ചത്. പക്ഷേ അപ്പോഴും ഭാര്യയെ ഒരു കുറവും ഇല്ലാതെ റിയാസ് നോക്കിയിരുന്നു. ആ പ്രണയം എന്നും അവരുടെ മനസ്സിൽ ഉണ്ടായിരുന്നു എന്നത് വെറും സത്യമാണ്. നല്ല മിന്നിനിന്ന സമയവും അല്ലാതെ ദാരിദ്ര്യത്തിൽ കഴിഞ്ഞ സമയവും ഇരുവർക്കും ഉണ്ടായിരുന്നു. വളരെ കുറഞ്ഞ വരുമാനത്തിൽ അങ്ങനെ ജീവിക്കാൻ പറ്റുമെന്ന് അപ്പോഴാണ് മനസിലായത്. അതുകൊണ്ടു തന്നെ ഇപ്പോൾ എങ്ങനെ വേണോ ജീവിക്കാമെന്ന് ഇരുവർക്കും ബോധ്യമുണ്ട്. സഹായിക്കാൻ ആരും വന്നില്ല. പക്ഷേ ഇരുവരും തളർന്നില്ല. ഒരിക്കല്‍ പോണ്ടി ബസറില്‍ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാര്‍ വാങ്ങി കൊടുത്തിട്ടുണ്ടെന്നൊക്കെ റിയാസ് ഖാൻ മുൻപ് പറഞ്ഞിട്ടുണ്ട്.

പ്രണയ ദിനത്തിലാണ് ഇവരുടേതായി വന്ന വീഡിയോ ആരാധകർ ഏറ്റെടുത്തത്. പ്രണയിച്ച് നടന്ന കാലത്ത് വാലന്റൈന്‍സ് ഡേ ആഘോഷിച്ചിട്ടില്ല. കാരണം അതിന് മുന്‍പ് തന്നെ വിവാഹിതരായി. രണ്ടോ മൂന്നോ മാസം മാത്രമേ പ്രണയിച്ചിട്ടുള്ളു. അതിന് ശേഷം നേരെ വിവാഹത്തിലേക്ക് പോയി. അതിന് ശേഷം ഫെബ്രുവരി വന്നെങ്കിലും കുഞ്ഞിനൊപ്പമായിരുന്നു ആഘോഷിച്ചത്. അതുകൊണ്ടു തന്നെ വലുതായി ആഘോഷിക്കാൻ സാധിച്ചില്ല എന്നും താരങ്ങൾ പറഞ്ഞു. ഇപ്പോഴാണ് ഇതിനൊക്കെ സാധിക്കുന്നത് എന്നാണ് താരങ്ങൾ വീഡിയോ പങ്കുവച്ച് പറയുന്നത്. രസകരമായി ആയാണ് ഇവർ വീഡിയോ എടുത്തിരിക്കുന്നത്. പരസ്പ്പരം സംസാരിക്കുന്ന തരത്തിൽ ആണ് വീഡിയോ ചെയ്തിരിക്കുന്നത്. ഇത് ആണ് പ്രേക്ഷകർക്ക് ഏറെ പ്രിയമായത്.

റിയാസ് ഖാന്‍ - അനീഷ് ജെ കരിനാട് ടീമിന്റെ പുതിയ ത്രില്ലര്‍ സിനിമയായ സസ്പെന്‍സ് കില്ലര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. റിയാസ് ഖാനൊപ്പം പോസ്റ്റര്‍ പ്രകാശനം നടത്തിയ മോഹന്‍ലാല്‍ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും പ്രസിദ്ധീകരിച്ചു. ജെ.പി.എസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോസുകുട്ടി പാലായും ആന്റണി കുമ്പളയും ചേര്‍ന്നാണ് സസ്പെന്‍സ് കില്ലര്‍ നിര്‍മ്മിയ്ക്കുന്നത്. അനീഷ് ജെ കരിനാട് സംവിധാനം ചെയ്ത രണ്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമായ ജോണറിലുള്ളതാണ് മൂന്നാമത്തെ ചിത്രമായ സസ്പെന്‍സ് കില്ലറെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തമിഴിലെ ആൻപേ ശിവം എന്ന സൂപ്പര്ഹിറ് തമിഴ് ചിത്രത്തിലൊക്കെ നടി ഉമാ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവർക്കും രണ്ടു ആണ്കുട്ടികളുണ്ട്, കുടുംബവുമായി സന്തോഷമായി മുന്നോട്ട് പോവുകയാണ് ഉമയും റിയാസും . 

Read more topics: # riyaas khan ,# malayalam ,# life story
riyaas khan malayalam life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക