2018 ൽ പുറത്തിറങ്ങിയ വിഷ്ണു വിശാല്‍ പ്രധാന വേഷത്തിലെത്തിയ ത്രില്ലര്‍ സിനിമയാണ് രാക്ഷസൻ. കേരളവും തമിഴ്‌നാടും ഒരുപോലെ ഏറ്റുപറയുന്ന ഒരു ത്രില്ലർ സിനിമയാണ് രാക്ഷസൻ. രാക്ഷസന്‍ ഐഎംഡിബിയില്‍ തമിഴ് സിനിമകളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നു. ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ മൂന്നാമതുമെത്തിയ ചിത്രമാണ് രാക്ഷസന്‍. റാം കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു വിശാലും അമല പോളുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ജിബ്രാന്റേതായിരുന്നു സംഗീതം. പിവി ശങ്കറാണ് ക്യാമറ കെെകാര്യം ചെയ്തത്. ഇതിന്റെ ഏറ്റവും വല്യ പ്രത്യകത എന്തെന്നാൽ ഇതിലെ ഓരോ കഥാപാത്രങ്ങളും മികച്ചതായിരുന്നു. കുട്ടികളെ, അതും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും കൊല്ലുകയും ചെയ്യുന്നതായ ഒരു സൈക്കോയുടെ കഥ പറയുന്ന സിനിമയാണ് രാക്ഷസൻ.
ഇതിൽ ധാരാളം പെൺകുട്ടികളെ കാണിക്കുന്നുണ്ട്. സ്കൂൾ തലത്തിൽ പഠിക്കുന്ന പെൺകുട്ടികളെ ആണ് തട്ടിക്കൊണ്ടു പോകുന്നത്. ഇതിൽ പ്രധാന കഥാപാത്രമാണ് ഇതിലെ നായകന്റെ ചേച്ചീടെ മകൾ ആയ അമ്മു. ഈ കഥാപാത്രം ചെയ്തത് അമ്മു അഭിരാമിയാണ്. ഈ സിനിമയിൽ താരം സ്കൂൾ കുട്ടിയുടെ വേഷമാണ് ചെയ്തത്. ഇപ്പൊ സിനിമ ഇറങ്ങി മൂന്ന് വർഷം പിന്നിടുമ്പോൾ താരത്തിന് നല്ല മാറ്റമാണ് ഉള്ളത്. പിന്നീട് അങ്ങോട്ട് സിനിമയിൽ ഏറെ സജീവമായ താരത്തിന് മൂന്ന് ലക്ഷത്തിൽ കൂടുതൽ ഫോള്ളോവെഴ്‌സുണ്ട് ഇൻസ്റ്റാഗ്രാമിൽ. ഇപ്പോൾ തരാം കൂടുതൽ ഗ്ലാമറസായ വേഷത്തിലാണ് എത്താറുള്ളത്. പതിനാറു വയസുള്ളപ്പോൾ ആണ് താരം സിനിമയിലേക്ക് വന്നത്. ഇപ്പോൾ താരത്തിന് 20 വയസാനുള്ളത്. ഇപ്പോൾ താരം ചെന്നൈയിൽ കോളേജിൽ മൂന്നവർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇപ്പോൾ താരത്തിന്റെ മാറ്റം സോഷ്യൽ മീഡിയയിൽ വൈറലാണ്. മെലിഞ്ഞു കൂടുതൽ സുന്ദരി ആയാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതിൽ വേറെ ശ്രദ്ധേയമായ ഒരു സീൻ ആയിരുന്നു ഒരു അധ്യാപകൻ ഒരു പെണ്കുട്ടിയെ സ്കൂളിൽ വച്ച് ശാരീരികമായി ഉപദ്രവിക്കുന്നത്. ആ പെൺകുട്ടി ആ സീനോടെയാണ് ശ്രദ്ധേയമായത്. ഈ പെൺകുട്ടി ഒരു മലയാളി ആണെന്ന് അധികം ആർക്കും അറിയില്ല. ചെന്നൈയിൽ താമസിക്കുന്ന രവീണ ദഹയാണ് ഈ പെൺകുട്ടി. പതിനേഴു വയസുള്ള താരം ഇപ്പോൾ സ്കൂൾ വിദ്യാഭാസം കഴിഞ്ഞു നിൽക്കുകയാണ്. നാലു വയസുള്ളപ്പോൾ തങ്കം എന്ന സീരിയലിലൂടെയാണ് താരം അരങ്ങേറിയത്. താരം മികച്ച നർത്തകി കൂടിയാണ്. ആ സിനിമയിൽ അധികം മേക്കപ്പ് ഒന്നുമില്ലാതെ പ്രത്യക്ഷപെട്ട ഈ താരത്തിന്റെ ഇപ്പോഴത്തെ ലുക്ക് കണ്ടു ഞെട്ടുകയാണ് ആരാധകർ. 322 കെ ഫോള്ളോവെർസാണ് താരത്തിന് ഉള്ളത്. ഇപ്പോൾ ഹാഫ് സാരിയിലാണ് താരം കൂടുതലും കാണാറുള്ളത്. ഇപ്പോൾ താരം സീരിയലിൽ പ്രവർത്തിക്കുന്നു.