ലാൽ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബിജു മേനോൻ, ഇന്ദ്രജിത്ത്, ജ്യോതിർമയി, ടെസ്സ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ ഒരു വമ്പൻ ഹിറ്റ് മലയാളചലച്ചിത്രമാണ് പട്ടാളം. ഈസി ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റെജി നായർ ആണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്. ചിത്രം പോലെ തന്നെ ഇതിലെ പാട്ടുകളും ഏറെ പ്രേക്ഷക പ്രീതി നേടിയതാണ്. കുറച്ച് പട്ടാളക്കാർ ഒരു ഗ്രാമത്തിൽ താമസിക്കുന്നതും, അവിടെ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും സ്നേഹ ബന്ധങ്ങളും അങ്ങനെ ഒക്കെ അയി മുന്നോട്ട് പോകുന്ന കഥയാണ് പട്ടാളം പറയുന്നത്. മമ്മൂട്ടിയാണ് ഈ പട്ടാളക്കാരുടെ ചുമതലക്കാരൻ. ടിനിടോം, ബിജു മേനോൻ ഒക്കെ മമ്മൂട്ടിയുടെ ജൂനിയർസാണ്. ഇതിൽ വിമല എന്ന ഒരു പ്രധാന വേഷം ചെയ്യുന്ന നടിയാണ് ടെസ്സ ജോസഫ്. കുറച്ചു കാലം മലയാളികൾ ഈ നടിയെ കണ്ടിട് പിന്നീട് കണ്ടിട്ടില്ല.
ധാരാളം ടി വി ചാനലിൽ അവതാരകയായി പ്രവർത്തിവച്ച നടിയാണ് ടെസ്സ. സിനിമയിലേക്ക് വന്നതും അങ്ങനെയൊരു പ്രോഗ്രാമിൽ നിന്നുമായിരുന്നു. പുതുമുഖത്തെ അന്വേഷിച്ച നടക്കുകയായിരുന്നു സംവിധായകൻ ലാൽജോസ്. ഒരുപാട് കാസ്റ്റിംഗ് കോളും, അന്വേഷണവും നടത്തി എന്നിട്ടും പരിജയം ഉള്ളവരെയൊക്കെ അന്വേഷിക്കുകയായിരുന്നു സംവിധായകൻ. അങ്ങനെ നോക്കുമ്പോഴായിരുന്നു 'ഹലോ ഗുഡ് ഈവനിംഗ്' എന്ന ലൈവ് ചാറ്റ് പ്രോഗ്രാമിന്റെ അവതാരകയെ സംവിധായകൻ ശ്രദ്ധിച്ചത്. നല്ല അവതരണ ശൈലിയും, കാമറ ഫേസുമുള്ള ഒരു അഭിനേത്രിയെ സംവിധായകൻ അതിലൂടെ കണ്ടു എന്ന് തന്നെ പറയാം. വിളിച്ചപ്പോൾ നല്ല ഉഗ്രൻ സ്മാർട്ട് ആയ പെൺകുട്ടി. ചിത്രത്തിൽ തികച്ചു തന്റേടിയായ ഒറ്റയക് ജീവിക്കുന്ന എല്ലാവരുടെയും മുഖത്തു നോക്കി ചോദ്യങ്ങൾ ചോദിയ്ക്കാൻ കെല്പുള്ള എന്നാൽ നാട്ടിന്പുറത്തുക്കാരിയായ ഒരു കഥാപാത്രമാണ് ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് ചേരുന്ന നടിയാണെന്നു കാണുമ്പോൾ തന്നെ മനസിലാകും.
അങ്ങനെ കോട്ടയം മണിമലക്കാരിയായിരുന്ന ആ അവതാരിക ഉടൻ തന്നെ സിനിമയിലേക്ക് ഉയരുക ആയിരുന്നു. എം. കെ. ജോർജ്, അച്ചിമ്മ എന്നിവരുടെ മകളായി ജനിച്ച ടെസ്സ, കാഞ്ഞിരപ്പളി ആനക്കലിലെ സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ നിന്നും, ജൂനിയർ കോളേജിൽ നിന്നും, സ്കൂൾ വിദ്യാഭ്യാസം നടത്തി. അതിനു ശേഷം ന്യൂഡൽഹിയിലെ മേറ്റർ ഡേയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ കൊച്ചി സെന്റ് തെരേസ കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. അനിൽ ജോസഫിനെ വിവാഹം കഴിച്ച ടെസ്സയ്ക്ക് റോഷൻ, രാഹുൽ എന്നി പേരുകൾ ഉള്ള രണ്ട് ആൺമക്കളുണ്ട്. ഈ സിനിമ കഴിഞ്ഞ് ഏകദേശം പന്ത്രണ്ട് വർഷത്തേക്ക് നടി ജീവിത തിരക്കുകളിലേക്ക് പോവുകയായിരുന്നു. പിന്നീട് കുടുംബസമേതം അബുദാബിയിലായിരുന്ന ടെസ. അവസാനം 2003 ൽ ദുബായിൽ പോയ താരം 2015 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞാൻ സംവിധാനം ചെയ്യും' എന്ന സിനിമയിൽ ഒരു തിരിച്ചു വരവ് നടത്തി. അതിനു ശേഷം 'രാജമ്മ @ യാഹൂ', മറുപടി, ഗോൾഡ് കോയിൻസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2017ല്‍ ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രമാണ് ടെസയുടെതായി അവസാനമായി പുറത്തിറങ്ങിയത്. അങ്ങനെ മലയാളത്തിൽ അഞ്ചു സിനിമകളിൽ അഭിനയിച്ച നടി വീണ്ടും ഒരു ഇടവേള എടുത്തു.
ഇപ്പോൾ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തയാണ് വരുന്നത്. മഴവിൽ മനോരമയിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കുന്ന 'എന്റെ കുട്ടികളുടെ അച്ഛൻ' എന്ന പരമ്പരയിലൂടെ ടെസ്സ ഒരു മടങ്ങിവരവ് നടത്തുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ. ഈ പരമ്പരയിൽ മൂന്ന് മക്കളുടെ അമ്മയായാണ് ടെസ്സ അഭിനയിക്കുന്നത്. പരമ്പരയുടെ പ്രമോ നടി തന്നെ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം പങ്കുച്ച പോസ്റ്റിനു നിരവധിപേർ ആശംസയുമായി എത്തിയിട്ടുമുണ്ട്.