മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നൈല ഉഷ. പന്ത്രണ്ട് വര്‍ഷം റേഡിയോ ജോക്കിയായി ദുബായിയില്‍ ജോലി ചെയ്തതിന് ശേഷമാണ് അഭിനയരംഗത്തേക്ക് നൈല ഉഷ കടക്കുന്നത്. എന്നാൽ ഇപ്പോൾ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ന്ത്രണ്ടാം വയസില്‍ അച്ഛന്‍ മരിച്ചതിന് ശേഷം അമ്മ വളര്‍ത്തിയതും ജോലി കിട്ടിയതിനെ കുറിച്ച് എല്ലാം തുറന്ന് പറയുകയുമാണ്.
നൈല ഉഷയുടെ വാക്കുകള്‍:
കുട്ടികാലം മുതലേ വിദേശത്തായിരുന്നു. എല്ലാ അവധിക്കാലത്തും നാട്ടിലെ അപ്പൂപ്പന്റെ വീട്ടില്‍ എത്തും. വെളളായണിയിലായിരുന്നു നാട്. നാലാം ക്ലാസ് മുതല്‍ നാട്ടിലാണ് പഠിച്ചത്. എനിക്ക് 12 വയസ്സുള്ളപ്പോള്‍ ആയിരുന്നു അച്ഛന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. ഗോപകുമാര്‍ എന്നായിരുന്നു അച്ഛന്റെ പേര്. പിന്നീട് അമ്മയാണ് വീട്ടിലെ ഉത്തരവാദിത്വം ഏറ്റെടുത്തത്.തനി നാട്ടിന്‍പുറത്തുകാരിയായ അമ്മ അച്ഛന്റെ വേര്‍പാടിന് ശേഷം ഞാന്‍ കണ്ടത് വളരെ ശക്തയായ അമ്മയെയാണ്. അതിപ്പോഴും അമ്മയ്ക്ക് നഷ്ടപ്പെട്ടില്ല. എന്റെ പേരിനോടൊപ്പം ഇപ്പോഴുമുണ്ട്. ഡിഗ്രി കഴിഞ്ഞപ്പോള്‍ ടെക്‌നോപാര്‍ക്കിലെ ഒരു കമ്ബനിയില്‍ എച്ച്.ആര്‍ വിഭാഗത്തില്‍ ജോലി ലഭിച്ചു. അതും ഇരുപത്തിയൊന്നാം വയസ്സില്‍.
അങ്ങനെ ഇരിക്കുമ്ബോള്‍ ദുബായില്‍ നിന്ന് എനിക്കൊരു കോള്‍ വന്നു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഷോ ചെയ്യാനായിരുന്നു അത്. ഒരു ചാനലില്‍ ഞാന്‍ ആ സമയത്ത് ഒരു ഷോ ചെയ്യുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ദുബൈയിലേക്ക് പറന്നു. 45 ദിവസത്തിന് ശേഷം ഞാന്‍ തിരിച്ചുവന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വേറെയൊരു കോള്‍ വന്നു.
അറേബ്യന്‍ റേഡിയോ നെറ്റ് വര്‍ക്ക് സ്റ്റേഷന്‍ പ്രോഗ്രാം ഹെഡ് അജിത് മേനോന്‍ സാറിന്റെ കോള്‍ ആയിരുന്നു അത്. അവിടെ തുടങ്ങുന്ന മലയാളം റേഡിയോ സ്റ്റേഷന്‍ റേഡിയോ ജോക്കി ആവാന്‍ അവസരം. ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. ഇരുപത്തിരണ്ടാം വയസ്സില്‍ രണ്ടാമത്തെ ജോലി. ഇപ്പോള്‍ 15 വര്‍ഷമായി ദുബൈയിലാണ്. ദുബായ് ഒരിക്കല്‍ കണ്ടാല്‍ പിന്നീട് ഇതൊന്നുമല്ല ലോകമെന്ന് തിരിച്ചറിയും.