സിനിമാ മേഖലയെ പിടിച്ചു കുലുക്കിയ തരംഗമാണ് മീടൂ. ആര്‍ക്കു നേരെയാണ് അടുത്ത ആരോപണം ഉണ്ടാകുക എന്ന ഭയമാണ് സിനിമാമേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. പ്രശസ്തരായ മിക്ക നടിമാരും മീടുവിനെക്കുറിച്ച് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. മീടൂ ക്യാബൈയിനെ പിന്തുണച്ചും എതിര്‍ത്തും പലരും രംഗത്തെത്തിയിരുന്നു. മീടൂ ക്യാമ്പൈയിന് നല്ലതാണെന്നും എന്നാല്‍ അതിനെ ദുരുപയോഗം ചെയ്യരുതെന്നുമായിരുന്നു മിക്കവരുടേയും നിലപാട്. എന്നാലിപ്പോള്‍ മുന്‍നിരനടിമാരില്‍ ഒരാളായ നിത്യാമേനോന്‍ മീടൂ ക്യാമ്പൈയിനില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കയാണ്.്
എല്ലാ ഭാഷകളിലേയും സിനിമകളില്‍ മീടൂ ക്യാമ്പൈയിനുകള്‍ ഇപ്പോള്‍ സജീവമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. പല പ്രശ്സ്ത താരങ്ങളും മീടൂ ക്യാമ്പൈയ്നെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മീടൂ ക്യാമ്പൈയില്‍ സമൂഹത്തില്‍ നല്ലതാണെന്നും എന്നാല്‍ അത് ആരെയും മനപ്പൂര്‍വ്വം ആക്രമിക്കാനുളള ആയുധമാക്കരുതി എന്നുമായിരുന്നു പലരുടേയും അഭിപ്രായം. മലയാളത്തിലേയും അന്യഭാഷാ ചിത്രങ്ങളിലേയും പല നടിമാരും മീടു ക്യാമ്പൈയിനോടുളള അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. മീടൂ ക്യാമ്പൈയിനോടുളള നിത്യാമേനോന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
തനിക്ക് ആള്‍ക്കൂട്ടത്തില്‍ നിന്നു പ്രതിഷേധിക്കുന്നതിനെക്കാള്‍ ഒറ്റയ്ക്കു നിന്നും പോരാടുന്നതാണ് ഇഷ്ടമെന്നാണ് നിത്യാമേനോന്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അതിനെ അനുകൂലിക്കുന്നത് കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നതെന്നും നിത്യ പറയുന്നു. തന്റെ ജോലി തന്നെയാണ് ഞാന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗമെന്നാണ് നിത്യയുടെ നിലപാട്.