മുംബൈ : ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രതിഭ തെളിയിച്ച നര്‍ത്തകി ശ്വേതാ വാരിയര്‍ . 'മീ ടൂ' ക്യാമ്ബയിന്‍ അല്ല ആദ്യം വേണ്ടത് മറിച്ച് 'നോ മീന്‍സ് നോ' എന്ന പ്രചാരണത്തിലൂടെ കലാകാരികള്‍ക്ക് ധൈര്യം നല്‍കുകകയാണ് വേണ്ടത് എന്നഭിപ്രായപ്പെട്ടു. കലാകാരികള്‍ക്ക് ഒരു ബിഗ് നോ പറയാനുള്ള ധൈര്യം ഉണ്ടെങ്കില്‍ അതിനനുസൃതമായി പ്രശ്‌നങ്ങളും കുറയും.
റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെടുമ്‌ബോള്‍ തന്നെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവരെ (പ്രൊഡക്ഷന്‍ ടീമിനെ ) അറിയിക്കണമെന്ന് ആദ്യമേ കര്‍ശന നിര്‍ദ്ദേശം ലഭിക്കാറുണ്ട്.എങ്കിലും ചില സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടാറുണ്ട് .അത് പക്ഷെ ഏകപക്ഷീയമായ പോരായ്മകള്‍ മൂലമല്ല ഉണ്ടാകാറ്.നമ്മുടെ നിലപാടുകള്‍ ആദ്യം തന്നെ വെളിപ്പെടുത്തിയാല്‍ പിന്നെ അത്തരം സമീപനങ്ങള്‍ ഉണ്ടാകില്ല എന്നാണ് ഇതുവരെയുള്ള അനുഭവം .
മലയാളം , ഹിന്ദി , മറാത്തി , തെലുങ്ക് എന്നീ ഭാഷകളിലായീ 6 ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ശ്വേതാ വാരിയര്‍ പങ്കെടുത്തിട്ടുണ്ട്.ഇപ്പോള്‍ നടത്തുന്ന നൃത്ത ശിബിരങ്ങളിലും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ബോധവത്കരണത്തിനും പ്രത്യേകം സമയം മാറ്റി വെക്കാറുണ്ട്.കേരളത്തിലെ കൊടുങ്ങലൂരില്‍ ജനിച്ച് മുംബയില്‍ വളര്‍ന്ന ശ്വേത ശാസ്ത്രീയ നൃത്തത്തിലും പാശ്ചാത്യ നൃത്തത്തിലും ഒരേപോലെ പരിശീലനം നേടിയിട്ടുണ്ട്.ദേശീയ തലത്തില്‍ നാല്‍പ്പതിലധികം പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് . ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന പേരിടാത്ത മലയാള സിനിമയിലേക്ക് നൃത്ത സംവിധായകയായി ക്ഷണം ലഭിച്ച സന്തോഷത്തിലാണ് ശ്വേത വാരിയര്‍ ഇപ്പോള്‍.