നടി, നിർമ്മാതാവ് , ടെലിവിഷൻ അവതാരിക തുടങ്ങിയ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി ഖുശ്‌ബു. ബാലതാരമായിട്ട് തന്നെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച തരാം പിന്നീട് നായികയായും സഹനടിയായും സിനിമകളിൽ തിളങ്ങിയിരുന്നു. മുൻനിര നായകന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പം ധാരാളം ചിത്രങ്ങളിൽ വേഷമിടുകയും ചെയ്‌തു. മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.
അതേ സമയം ഈ ലോക്ക് ഡൗൺ കാലത്ത് ചലച്ചിത്ര താരങ്ങൾ എല്ലാം തന്നെ വീടുകളിൽ കഴിയുകയാണ്. ഈ അവസരത്തിൽ നടിമാരുള്‍പ്പെടെ ഒട്ടുമിക്ക സെലിബ്രിറ്റികളും പാചക പരീക്ഷണങ്ങളിൽ മുഴുകിയിരിക്കുകയാണ്. അവർ പരീക്ഷണം നടത്തി വിജകരമാക്കിയ ഭക്ഷണപതാർത്ഥങ്ങളുടെ ചിത്രങ്ങൾ എല്ലാം തന്നെ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ പാചകവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഖുശ്‌ബു.
ലക്ഷക്കണക്കിന് ജനങ്ങള്‍ ലോക്ഡൗണായതിനാല്‍ പട്ടിണി കിടക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് ഖുശ്ബു ചോദ്യമുയർത്തുന്നുമുണ്ട്.നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം, അതിന് ഇവിടെ യാതൊരു നിയന്ത്രണങ്ങളുമില്ല. ആരും നിങ്ങളെ ചോദ്യം ചെയ്യാന്‍ പോകുന്നില്ല. എന്നാല്‍ അത് സാമൂഹിക മാധ്യമങ്ങളില്‍ കൊട്ടിഘോഷിച്ച് ആഘോഷമാക്കേണ്ട ആവശ്യമില്ല. എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ അപേക്ഷിക്കുകയാണ്' എന്നും ഖുശ്‌ബു വ്യക്തമാക്കി.