സൗത്ത് ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ് കീർത്തിസുരേഷ്. 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് കീർത്തി വെള്ളിത്തിരയിൽ ചുവ്ട് വെച്ചത്. പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ നിത്യമുഖമായിരുന്ന കീർത്തിക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞു. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഇപ്പോൾ വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയിരിക്കുകയാണ്. ഇത് തികച്ചും വാസ്തവിരുദ്ധമാണ് എന്നും ആരും തെറ്റിദ്ധരിക്കപ്പെടരുത് എന്നും കീർത്തിയുടെ കുടുംബം ഇപ്പോൾ പറയുകയാണ്.
വരനെ കുറിച്ചും വിവാഹ തിയതിയെ കുറിച്ചും ഉടന്‍ അറിയിക്കുമെന്നും അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം അറിയിച്ചു എന്ന തെറ്റായ വാർത്തകളാണ് പുറത്ത് വരുന്നത്. മലയാള സിനിമയിലെ പ്രമുഖ നിർമാതാവായ സുരേഷും നടി മേനകയുമാണ് കീർത്തിയുടെ മാതാപിതാക്കൾ . പൈലറ്റ്സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ എന്നി ചിത്രങ്ങളിലൂടെ ബാലതാരമായി കീർത്തി വെള്ളിത്തിരയിൽ വേഷമിടും ചെയ്‌തിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്നാണ് മകള്‍ സിനിമയില്‍ അരങ്ങേറിയത്.
അരങ്ങേറിയത് മലയാള ചിത്രത്തിലൂടെയാണെങ്കിലും ഇടയ്ക്ക് വെച്ച് അന്യഭാഷയിലേക്ക് ചേക്കേറുകയാണ് താരം. ഏറെ കാത്തിരിപ്പിനൊടുവിൽ പ്രിയദര്‍ശന്റെ തന്നെ സിനിമയായ മരക്കാര്‍ അറബിക്കടലിന്‍രെ സിംഹത്തിലൂടെയാണ് കീര്‍ത്തി വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. . മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന ചിത്രത്തില്‍ നിരവധി താരപുത്രന്‍മാരും താരപുത്രികളും വേഷമിടുന്നുണ്ട്. രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് ഇപ്പോള്‍ കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.