Latest News

ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും; പ്രേക്ഷകരെ കോരിത്തരിപ്പിച്ച് കായംകുളം കൊച്ചുണ്ണി ട്രെയിലര്‍

Malayalilife
  ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെടും; പ്രേക്ഷകരെ കോരിത്തരിപ്പിച്ച് കായംകുളം കൊച്ചുണ്ണി ട്രെയിലര്‍

റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി ചിത്രം കായം കുളം കൊച്ചുണ്ണിയുടെ ടീസര്‍ പുറത്തുവിട്ടു. 20 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ഇത്തിക്കരപക്കിയില്ല കൊച്ചുണ്ണി മാത്രമാണുള്ളത്.

ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.

ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ വളരെ അതിശയകരമായ പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നതെന്നും പ്രിവ്യൂ ഷോ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.നായക വേഷം നിവിന്‍ പോളി നന്നാക്കി എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ‘എസ്ര’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് ‘കായംകുളം കൊച്ചുണ്ണി’യില്‍ നായികയായി എത്തുന്നത്.

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

 

Read more topics: # kayamkulam kochini trailer
kayamkulam kochini trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES