ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഡാഡി കൂള്‍. ആഷിഖ് അബു എന്ന സംവിധായകന്‍ വരവറിയിച്ച സിനിമയായിരുന്നു ഡാഡി കൂള്‍. പോലീസ് വേഷത്തില്‍ അതുവരെ കാണാതിരുന്ന മമ്മൂട്ടിയെയായിരുന്നു ഡാഡി കൂളില്‍ കണ്ടത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും കഥ പറഞ്ഞ ചിത്രം ഇപ്പോഴും ടെലിവിഷനില്‍ പ്രേക്ഷകര്‍ ഇരുന്ന് കാണുന്നതാണ്. മമ്മൂട്ടിയുടെ വ്യത്യസ്തമായ പോലീസ് കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിന്റെ ഹെെലെെറ്റ്. സെെമണ്‍ എന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഒഴപ്പനായ ഒരു പോലീസ് ഓഫീസർ ഇടയ്ക്ക് സസ്പെന്ഷന് കിട്ടുകയും മകനെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നതൊക്കെയാണ് ഡാഡി കൂളിന്റെ കഥ. റിച്ചയായിരുന്നു ചിത്രത്തിലെ മമ്മുട്ടിയുടെ നായിക. അച്ഛനും മകനും തമ്മിലുള്ള ചങ്ങാത്തം മനോഹരമായി അവതരിപ്പിക്കുകയായിരുന്നു ചിത്രത്തിലൂടെ ആഷിഖ് ചെയ്തത്. മകനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോകുന്നതും പൊതുവെ മടിയനായ പോലീസ് ഓഫീസറായ സെെമണ്‍ മകനെ കണ്ടെത്താനായി ഇറങ്ങി തിരിക്കുന്നതുമാണ് ചിത്രത്തിന്റെ ക്ലൈമാക്സിലോട്ട് പോകുന്നത്.
ഈ ചിത്രത്തിലൂടെ മമ്മൂക്കയുടെ മകനായ കുട്ടിതാരം ശ്രദ്ധേയനായി എന്ന് തന്നെ പറയാം. ഇരുവരും ഒരുമിച്ചുള്ള ഒരുപാട് മനോഹര നിമിഷങ്ങള്‍ സിനിമയിലുണ്ട്. ഡാഡി കൂളിന് പുറമെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലും ധനഞ്ജയ് ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. കൂടാതെ ഓര്‍ക്കുക വല്ലപ്പോഴും, ബെെസിക്കിള്‍ തീവ്സ്, ലോ പോയിന്റ്, ഉറുമി അങ്ങനെ നിരവധി മികച്ച ടീമിനോടൊപ്പം പ്രവർത്തിക്കാൻ ഈ ചെറു പ്രായത്തിൽ തന്നെ താരത്തിനു സാധിച്ചു എന്ന് പറയാം. ആദ്യ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. അന്നത്തെ ബാലതാരമിന്ന് വളര്‍ന്നിരിക്കുന്നു. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറാറുണ്ട്. വല്യ വ്യത്യാസമാണ് താരത്തിന് ഉള്ളത്. ഇപ്പോൾ ഇൻസ്റാഗ്രാമിലും മറ്റും നല്ല സജ്ജീവമാണ് താരം. അന്നത്തെ മാസ്റ്റര്‍ ധനഞ്ജയ് ഇന്ന് വളര്‍ന്നു വലുതായി ഒരു ചുള്ളന്‍ ചെക്കനായി മാറിയിരിക്കുകയാണ്. താടിയൊക്കെ വളര്‍ന്ന് ആ പഴയ പയ്യനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പാടാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. നിമിഷങ്ങൾക്കകം ആയിരുന്നു ആദ്യം പങ്കുവച്ച ചിത്രങ്ങളൊക്കെ വൈറൽ അയി മാറിയത്.
തിരുവനന്തപുരം സ്വദേശിയയായ ധനഞ്ജയ് ആൺകുട്ടികൾ മാത്രം പഠിക്കുന്ന തിരുവനന്തപുരത്തെ ലയോള സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭാസം നേടിയത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത വയലാർ മാധവങ്കുട്ടി സംവിധാനം ചെയ്ത ശ്രീ ഗുരുവായുരപ്പൻ എന്ന മലയാള സീരിയലിലാണ് ധനഞ്ജയ് ആദ്യം അഭിനയിച്ചത്. പുരാണ സീരിയലിൽ ഹിന്ദു ദൈവമായ കൃഷ്ണന്റെ ബാല്യകാലമാണ് ഈ സീരിയലിലൂടെ കാണിക്കുന്നത്. യുവ ശ്രീകൃഷ്ണന്റെ വേഷത്തിലാണ് ധനഞ്ജയ് എത്തിയിരുന്നത്. ഇതായിരുന്നു താരത്തിനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ഭഗവാന്റെ എല്ലാ ലീലകളും കുസൃതിയും ഒപ്പം ഐശ്വര്യവും ചൈതന്യവുമുള്ള മുഖമുള്ള ഒരു വേഷമായിരുന്നു താരം ചെയ്തത്. പിന്നീട് പല ശ്രീകൃഷ്ണന്മാരെയും പ്രേക്ഷകർ കണ്ടെങ്കിലും ധനഞ്ജയ് ചെയ്ത കൃഷ്ണൻ വേഷം ആരും മറക്കില്ല. 2008 ൽ മികച്ച ടിവി സീരിയൽ വിഭാഗത്തിന് കീഴിലുള്ള അറ്റ്ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് ഈ സീരിയലിന് ലഭിച്ചു. ഇവിടെന്നാണ് സിനിമയിലേക്കും പ്രവേശിച്ചത്.