മമ്മൂട്ടി പള്ളീലച്ചന്റെ വേഷത്തിലെത്തിയ ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ് ഓടുന്ന സിനിമയാണ് ദി പ്രീസ്റ് നവാഗതനായ ജോഫിൻ ടി ചാക്കോ എന്ന സംവിധായകനറെ കഴിവിൽ, പതിവു പോലെ മിതത്വം നിറഞ്ഞ ആ കഥാപാത്രത്തെ മികച്ചതാക്കിയാണ് മമ്മൂക്ക ഈ സിനിമയിൽ എത്തിയിരുന്നത്. മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ അനായാസം അവതരിപ്പിച്ചു. അഖിൽ ജോർജിന്റെ ഛായാഗ്രഹണം, രാഹുൽ രാജിന്റെ സംഗീതം, ഷമീർ മുഹമ്മദിന്റെ എഡിറ്റിങ് എന്നിവ സിനിമയെ മനോഹരമാക്കി. ബേബി മോണിക്ക എന്ന ബാലതാരം സിനിമയിലുടനീളം നിറഞ്ഞു നിന്ന കഥാപാത്രത്തെ ഗംഭീരമാക്കി. ഒരു സീനിൽ പോലും അഭിനയത്തിന്റെ മികവ് കുറഞ്ഞില്ല എന്ന് തീർത്തും പറയാം. തമിഴ് ചലച്ചിത്രമേഖലയിൽ പ്രധാനമായും പ്രവർത്തിച്ചിട്ടുള്ള ഒരു ബാലതാരമാണ് ബേബി മോണിക്ക. കൈതി, ഗാംബീരാം തുടങ്ങിയ ജനപ്രിയ സിനിമകളിൽ ബേബി പ്രവർത്തിച്ചിട്ടുണ്ട്. ബേബി മുമ്പത്തെ തിയേറ്ററുകളിൽ എത്തിയത് 2019 ൽ കൈതിയായിരുന്നു. ഇതുവരെ അഭിനയിച്ച സിനിമകൾ ഒക്കെ തന്നെ മികച്ചതും നല്ല ക്രൂവും ആയിരുന്നു. തമിഴിലേയും മലയാളത്തിലെയും സുപ്പർതാരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയ ബാലതാരം കൂടിയാണ് മോണിക്ക.
2008 ൽ ചെന്നൈയിൽ ജനിച്ച താരം തമിഴ് സിനിമകളിലൂടെയാണ് പ്രശസ്തി നേടിയത്. ശിവ, അനിത ദമ്പതികളുടെ മൂത്തകുട്ടിയായ താരത്തിന്റെ മുഴുവൻ പേര് മോണിക്ക ശിവ എന്നാണ്. താരത്തിന്റെ 'അമ്മയാണ് താരത്തിന്റെ പഠനത്തിനും സിനിമയിലുമൊക്കെ ഏറ്റവും വല്യ പിന്തുണ. താരത്തിന് ഒരു സഹോദരി കൂടെയുണ്ട്. ചെന്നൈയിലെ അശ്വർതിരുനഗറിലാണ് താരവും കുടുംബവും താമസം. തലപതി വിജയുടെ അറുപതാമത്തെ ചിത്രമായ ഭൈരവയിൽ അഭിനയിച്ചാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പാട്ടാണ് സാധിച്ചത്. തമിഴിലെയും മലയാളത്തിലേയും സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിക്കാൻ താരത്തിന് ഈ പന്ത്രണ്ടു വയസ്സിലെ സാധിച്ചു എന്നത് വല്യ കാര്യമാണ്.
തമിഴിലെ തല അജിത് കുമാറിനൊപ്പം ആയിരുന്നു മോണിക്കയുടെ അരങ്ങേറ്റം. ശിവയുടെ സിനിമയായ വേതാളത്തിലെ ഒരു രംഗത്തിൽ പ്രത്യക്ഷപ്പെട്ടു. അതിനുശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ അഭിനയിച്ചത് ഒക്കെ തന്നെ സൂപ്പർ ഹിറ്റുകളുമാണ്. ഭാഗ്യതാരം എന്നാണ് തമിഴിൽ താരത്തിനെ പറയുന്നത്. പ്രിസ്റ്റീന് മുൻപ് ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് കാർത്തി അഭിനയിച്ച കൈതി. കൈതിയിൽ കാർത്തിയുടെ മകളായാണ് താരം അഭിനയിച്ചത്. കൈതി ടുവും ഉടൻ വരുമെന്നാണ് അറിയാൻ കഴിഞ്ഞത്. അച്ഛനായ കാർത്തി മോനിക്കയെ കാണുന്ന സ്ഥലത്താണ് സിനിമ തീരുന്നതു. എല്ലാവരും ഇതിൻററെ രണ്ടാം പാർട്ടിനായി കാത്തിരിക്കുകയാണ്. അടുത്ത സൂപ്പർ ഹിറ്റ് ത്രില്ലെർ പടമായിരുന്നു റാറ്റ്ചാസൻ. റാറ്റ്ചാസനിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു പെൺകുട്ടിയയാണ് താരം വന്നത്. ഷൂട്ടിംഗിന് ശേഷം പഠിക്കാനും സമയം കണ്ടെത്താറുണ്ട് താരം. കലയിൽ മാത്രമല്ലാ പഠിത്തത്തിലും മിടുക്കിയാണ് താരം. ഇപ്പോഴും ക്ലാസ്സിൽ ഒന്നാമതാണ് എന്നൊക്കെ താരം പറഞിട്ടുണ്ട്. ബലൂൺ, ആൻ ദേവതായ് എന്നിവയിലും തകർത്ത് അഭിനയിച്ചു താരം.